---
title: "തളിപ്പറമ്പ് എക്സൈസിന്റെ ലഹരി വേട്ട തുടരുന്നു, ഒന്നേ കാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി"
english_title: "one quarter kilo of ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268296/one-quarter-kilo-of-ganja"
published_at: "2025-02-06T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4362f012ad_news-card.jpg"
keywords: []
---

# തളിപ്പറമ്പ് എക്സൈസിന്റെ ലഹരി വേട്ട തുടരുന്നു, ഒന്നേ കാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എബി തോമസും പാർട്ടിയും കുറുമാത്തൂർ, പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ഒന്നേ കാൽ കിലോ ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഒറീസ സ്വദേശി ജിതു പ്രധാൻ എന്നയാൾക്കെതിരെ ഒരു എ൯. ഡി. പി. എസ് കേസ്സെടുത്തു.

## Article Content

തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എബി തോമസും പാർട്ടിയും കുറുമാത്തൂർ, പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ഒന്നേ കാൽ കിലോ ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഒറീസ സ്വദേശി ജിതു പ്രധാൻ എന്നയാൾക്കെതിരെ ഒരു എ൯. ഡി. പി. എസ് കേസ്സെടുത്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടമാരായ അഷ്‌റഫ്‌ മലപ്പട്ടം, രാജേഷ്. കെ, പ്രിവൻ്റീവ് ഓഫീസമാരായ ഉല്ലാസ് ജോസ്, മുഹമ്മദ് ഹാരിസ്.കെ, സിവിൽ എക്സൈസ് ഓഫീസർ ശ്യാംരാജ്. എ൦. വി, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവർ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം 48 ഗ്രാം MDMA യുമായി മൂന്ന് പേരെ പിടികൂടിയിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ നാലാമത്തെ ലഹരി മരുന്ന് വേട്ടയാണിത്. 6 പ്രതികളെയും പിടികൂടി റേഞ്ച് പരിധിയിൽ ലഹരി മരുന്ന് വേട്ട ശക്തമാകുമെന്ന് എക്സൈസ് ഇൻസ്‌പെക്ടർ എബി തോമസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268296/one-quarter-kilo-of-ganja)