---
title: "ആറ് വയസുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിക്ക്‌ പതിമൂന്ന് വർഷം തടവും പിഴയും "
english_title: "Sexual assault "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268146/sexual-assault"
published_at: "2025-02-05T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a317fa90bd4_images-2022-04-06T125345.815.jpeg.jpg"
keywords: []
---

# ആറ് വയസുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിക്ക്‌ പതിമൂന്ന് വർഷം തടവും പിഴയും 

> **Lead Summary:** തളിപ്പറമ്പ : ആറ് വയസുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിക്ക്‌ പതിമൂന്ന് വർഷം തടവും ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും. കണ്ണൂർ മാടായി ഏരിപ്രം സുനാമി കോളനിയിലെ മിനിയാടൻ സുരേഷിനെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.

## Article Content

തളിപ്പറമ്പ : ആറ് വയസുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിക്ക്‌ പതിമൂന്ന് വർഷം തടവും ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും. കണ്ണൂർ മാടായി ഏരിപ്രം സുനാമി കോളനിയിലെ മിനിയാടൻ സുരേഷിനെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.

പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. 2022 കൃസ്തുമസ് ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയങ്ങാടി എസ്.ഐ. ദീപാ മധുസുദനൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268146/sexual-assault)