---
title: "സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില"
english_title: "Gold price"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/268128/gold-price"
published_at: "2025-02-05T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a30afb556ea_gold.jpg"
keywords: []
---

# സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില

> **Lead Summary:** സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും കുതിപ്പ്. ബുധനാഴ്ച പവന്റെ വില 760 രൂപ കൂടി 63,240 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 95 രൂപ വര്‍ധിച്ച് 7,905 രൂപയുമായി. നാല് ആഴ്ചക്കിടെ ഏഴായിരം രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്.

## Article Content

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും കുതിപ്പ്. ബുധനാഴ്ച പവന്റെ വില 760 രൂപ കൂടി 63,240 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 95 രൂപ വര്‍ധിച്ച് 7,905 രൂപയുമായി. നാല് ആഴ്ചക്കിടെ ഏഴായിരം രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്.

ട്രംപിന്റെ വ്യാപാര നയത്തിലെ ആശങ്കകളാണ് സ്വര്‍ണ വിലയിലെ കുതിപ്പിന് പിന്നില്‍. താരതമ്യേന സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടാന്‍ ഈ അനിശ്ചിതത്വം ഇടയാക്കി.ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,853 ഡോളര്‍ പിന്നിടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/268128/gold-price)