---
title: "അശരണരായ വിധവകള്‍ക്ക് അഭയകിരണം പദ്ധതി: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു"
english_title: "online application for abhayakiranam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26761/online-application-for-abhayakiranam"
published_at: "2022-02-16T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d024171e45_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# അശരണരായ വിധവകള്‍ക്ക് അഭയകിരണം പദ്ധതി: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ അഭയകിരണം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരായിരിക്കണം. വയസ്സ് തെളിയിക്കാന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് അപ്ലോഡ് ചെയ്യണം.

## Article Content

അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ അഭയകിരണം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരായിരിക്കണം. വയസ്സ് തെളിയിക്കാന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് അപ്ലോഡ് ചെയ്യണം.

വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വില്ലേജ് ഓഫീസറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും അപ്ലോഡ് ചെയ്യണം. മുന്‍ഗണനാ വിഭാഗം/ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട.

വിധവകള്‍ സര്‍വ്വീസ് പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നവരോ പ്രായപൂര്‍ത്തിയായ മക്കള്‍ ഉള്ളവരോ ആകാന്‍ പാടില്ല, വിധവയെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ സാമൂഹ്യ നീതി നടപ്പിലാക്കുന്ന മറ്റ് ധനസഹായമോ ലഭിക്കുന്നവരാകരുത്. വിധവ അപേക്ഷകയുടെ പരിചരണത്തില്‍ കഴിയുന്ന വ്യക്തി ആണെന്നും വിധവ ആണെന്നും തെളിയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി /വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ സൗകര്യമോ ഉള്ള വിധവകള്‍ ആയിരിക്കരുത്. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതാണ്. ഏതെങ്കിലും സ്ഥാപനത്തില്‍ താമസക്കാരായി കഴിയുന്ന വിധവകള്‍ ധനസഹായത്തിന് അര്‍ഹരല്ല, അപേക്ഷകര്‍ ബാങ്ക് പാസ് ബുക്ക് അക്കൗണ്ട് നമ്പര്‍ വരുന്ന പേജ്-അപേക്ഷകന്റെയും വിധവയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും www.schemes.wcd.kerala.gov.in സന്ദര്‍ശിക്കുക. അപേക്ഷ അതത് ഐ സി ഡി എസ് ഓഫീസുകളിലെ ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് ഫെബ്രുവരി 20നകം സമര്‍പ്പിക്കണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26761/online-application-for-abhayakiranam)