---
title: "തട്ടുകടയിലെ സംഘർഷം; പൊലീസുകാരൻ കൊല്ലപ്പെട്ടു"
english_title: "policeman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/267607/policeman"
published_at: "2025-02-03T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a03f83e1957_Untitled-2-web.jpg"
keywords: []
---

# തട്ടുകടയിലെ സംഘർഷം; പൊലീസുകാരൻ കൊല്ലപ്പെട്ടു

> **Lead Summary:** **കോട്ടയം:** കോട്ടയത്ത് തട്ടുകടയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അക്രമിയുടെ ചവിട്ടേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ശ്യാം പ്രസാദ് ആണ് മരിച്ചത്. പ്രതി ജിബിൻ ജോർജിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കോട്ടയം:** കോട്ടയത്ത് തട്ടുകടയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അക്രമിയുടെ ചവിട്ടേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ശ്യാം പ്രസാദ് ആണ് മരിച്ചത്. പ്രതി ജിബിൻ ജോർജിനെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏറ്റുമാനൂർ തെള്ളകത്തിനു സമീപം രാത്രി 12.30ഓടെയാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശ്യാം പ്രസാദ് പുലര്‍ച്ചെ രണ്ടു മണിയോടെ മരിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവറാണ് ശ്യാം പ്രസാദ്. പൊലീസ് ജീപ്പിൽ കുഴഞ്ഞു വീഴുകയായിരുന്ന ശ്യം പ്രസാദിനെ പൊലീസാണ് ആശുപതിയിൽ എത്തിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ജിബിൻ. കുമരകം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള നൈറ്റ് പെട്രോളിങ് സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/267607/policeman)