---
title: "പഴയങ്ങാടി പട്ടണത്തിലെ ഗതാഗത കുരുക്ക്; ദുരിതം പേറി യാത്രക്കാർ"
english_title: "Traffic jam in Pazhyangadi town"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/267492/traffic-jam-in-pazhyangadi-town"
published_at: "2025-02-02T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f2cd67123d_news-card.jpg"
keywords: []
---

# പഴയങ്ങാടി പട്ടണത്തിലെ ഗതാഗത കുരുക്ക്; ദുരിതം പേറി യാത്രക്കാർ

> **Lead Summary:** **പഴയങ്ങാടി:** താവം മേൽപ്പാലം മുതൽ അടുത്തിലവരെ നീളും വാഹനങ്ങളുടെ നീണ്ട നിര. വൈകിട്ട് 4 മണി മുതൽ രാത്രി 8 മണി വരെയാണ് ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. റോഡരികിലെ അനധികൃത പാർക്കിങ്ങും കൃത്യമായ ട്രാഫിക്ക് സംവിധാനം ഏർപ്പെടുത്താത്തതും ഗതാഗത കുരുക്കിന് പ്രധാനകാരണമാണ്. പഴയങ്ങാടി മാട്ടൂൽ, പുതിയങ്ങാടി , വെങ്ങര മുട്ടം, ഏഴോം തളിപ്പറമ്പ ഭാഗങ്ങളിലേക്കുള്ള ബസ്സ് ഉൾപ്പെടെയുളള വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെടുകയാണ്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെടുകയാണ്. പ്രദേശത്തെ ഓട്ടോ തൊഴിലാളികളും നാട്ടുകാരുമാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പോലീസിന്റെ കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

## Article Content

**പഴയങ്ങാടി:** താവം മേൽപ്പാലം മുതൽ അടുത്തിലവരെ നീളും വാഹനങ്ങളുടെ നീണ്ട നിര. വൈകിട്ട് 4 മണി മുതൽ രാത്രി 8 മണി വരെയാണ് ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. റോഡരികിലെ അനധികൃത പാർക്കിങ്ങും കൃത്യമായ ട്രാഫിക്ക് സംവിധാനം ഏർപ്പെടുത്താത്തതും ഗതാഗത കുരുക്കിന് പ്രധാനകാരണമാണ്. പഴയങ്ങാടി മാട്ടൂൽ, പുതിയങ്ങാടി , വെങ്ങര മുട്ടം, ഏഴോം തളിപ്പറമ്പ ഭാഗങ്ങളിലേക്കുള്ള ബസ്സ് ഉൾപ്പെടെയുളള വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെടുകയാണ്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെടുകയാണ്. പ്രദേശത്തെ ഓട്ടോ തൊഴിലാളികളും നാട്ടുകാരുമാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പോലീസിന്റെ കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

വെങ്ങര റെയിൽവേ ഗേറ്റ് അടച്ചിട്ടത് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ റോഡിൽ ചെറുവാങ്ങളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. ദേശീയ പാതയിലൂടെ കടന്ന് പോകേണ്ട ചരക്ക് വാഹനങ്ങൾ ഭൂരിഭാഗവും ദൂരക്കുറവ് കാരണം പഴയങ്ങാടി വഴി കടന്ന് പോകുന്നത് ഗതാഗത കുരുക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.

പഴയങ്ങാടിയിലെ ഗതാഗത കുരുക്ക് അഴിക്കാൻ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/267492/traffic-jam-in-pazhyangadi-town)