---
title: "കല്യാശ്ശേരി മണ്ഡലം പ്രവാസി ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു, ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "Pravasi League convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/267488/pravasi-league-convention"
published_at: "2025-02-02T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f2a7e67c0a_news-card.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലം പ്രവാസി ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു, ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** **പഴയങ്ങാടി : **പ്രവാസി ലീഗ് കല്യാശ്ശേരി മണ്ഡലം കൺവെൻഷൻ പഴയങ്ങാടി റഹീം മേച്ചേരി സൗധത്തിൽ എ സി അബ്ദുൽ റഹ്മാനിന്റെ അദ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ എസ് കെ പി സക്കരിയ്യ ഉദ്ഘാടനം ചെയ്തു. എം വി നജീബ് മുട്ടം സ്വാഗതം പറഞ്ഞു.

## Article Content

**പഴയങ്ങാടി : **പ്രവാസി ലീഗ് കല്യാശ്ശേരി മണ്ഡലം കൺവെൻഷൻ പഴയങ്ങാടി റഹീം മേച്ചേരി സൗധത്തിൽ എ സി അബ്ദുൽ റഹ്മാനിന്റെ അദ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ എസ് കെ പി സക്കരിയ്യ ഉദ്ഘാടനം ചെയ്തു. എം വി നജീബ് മുട്ടം സ്വാഗതം പറഞ്ഞു.

ജില്ല പ്രസിഡന്റ്‌ സി പി വി അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി.സെക്യൂരിറ്റി സ്കീം പദ്ധതി വിപുലമാക്കാനും ഗവണ്മെന്റ് തലത്തിൽ പ്രവാസികൾക്ക് ഉള്ള നോർക്ക റൂട്ട്സിന്റെ ആനുകൂല്യങ്ങൾ പ്രവാസികളിൽ എത്തിക്കാൻ വേണ്ട സഹായ സഹകരങ്ങൾ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.

പ്രവാസി ലീഗ് പുതിയ മണ്ഡലം ഭാരവാഹികളായി വി പി അബ്ദുൽ സലാം ഹാജി (പ്രസിഡന്റ്‌ ) അബ്ദുൽ ജബ്ബാർ മടത്തിൽ (ജനറൽ സെക്രട്ടറി )അബ്ദുൽ കാദർ ഹാജി കടന്നപ്പള്ളി (ട്രഷറർ) പി. സി മൊയ്തു ഹാജി. ടി പി അബ്ദുൽ റഹ്‌മാൻ, ഹംസ തലായി കുഞ്ഞി മംഗലം, എം. പി അബ്ദുള്ള എന്നിവരെ വൈസ് പ്രസിഡന്റ്‌ മാരായും ഇട്ടോൽ അബ്ദുൽ ജബ്ബാർ, കെ മൊയ്‌ദീൻ ഹാജി മുട്ടം എന്നിവരെ ജോ:സെക്രട്ടറി മാരായും യോഗം തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/267488/pravasi-league-convention)