---
title: "പുതിയ തെരുവിലെ ഗതാഗത പരിഷ്കരണം ആശ്വാസകരമെന്ന് വിലയിരുത്തൽ"
english_title: "traffic control"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/267362/traffic-control"
published_at: "2025-02-01T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e22d82e184_Untitled-2-web.jpg"
keywords: []
---

# പുതിയ തെരുവിലെ ഗതാഗത പരിഷ്കരണം ആശ്വാസകരമെന്ന് വിലയിരുത്തൽ

> **Lead Summary:** **പുതിയതെരു: **ദേശീയപാതയിൽ പുതിയതെരു മേഖലയിൽ ഗതാ ഗത പരിഷ്കാരത്തിന് തുടക്കമാ യി. ആദ്യദിനം നീണ്ട തിരക്ക് ഇ ല്ലാതായെന്നും പരീക്ഷണം ആ ശ്വാസകരമാണെന്നുമാണ് വില യിരുത്തൽ. ഫെബ്രുവരി നാലുവ രെ അഞ്ച് ദിവസം പരീക്ഷണാടി സ്ഥാനത്തിലാണ് ഗതാഗത പരി ഷ്കാരം നടപ്പാക്കുന്നത്. കണ്ണു ർ ഭാഗത്തുനിന്ന് മയ്യിൽ ഭാഗത്തേ ക്ക് പോകേണ്ട ബസുകൾ ഉൾപ്പെ ടെയുള്ള വാഹനങ്ങൾ നേരെ വള പട്ടണം ഹൈവേ ജങ്ഷനിൽ പോ യി യു ടേൺ എടുത്താണ് മയ്യിൽ ഭാഗത്തേക്ക് തിരിഞ്ഞുപോകുന്നത്. ഇതുമൂലം ജങ്ഷനിലെ തിര ക്ക് ഒഴിവാക്കാനായി.

## Article Content

**പുതിയതെരു: **ദേശീയപാതയിൽ പുതിയതെരു മേഖലയിൽ ഗതാ ഗത പരിഷ്കാരത്തിന് തുടക്കമാ യി. ആദ്യദിനം നീണ്ട തിരക്ക് ഇ ല്ലാതായെന്നും പരീക്ഷണം ആ ശ്വാസകരമാണെന്നുമാണ് വില യിരുത്തൽ. ഫെബ്രുവരി നാലുവ രെ അഞ്ച് ദിവസം പരീക്ഷണാടി സ്ഥാനത്തിലാണ് ഗതാഗത പരി ഷ്കാരം നടപ്പാക്കുന്നത്. കണ്ണു ർ ഭാഗത്തുനിന്ന് മയ്യിൽ ഭാഗത്തേ ക്ക് പോകേണ്ട ബസുകൾ ഉൾപ്പെ ടെയുള്ള വാഹനങ്ങൾ നേരെ വള പട്ടണം ഹൈവേ ജങ്ഷനിൽ പോ യി യു ടേൺ എടുത്താണ് മയ്യിൽ ഭാഗത്തേക്ക് തിരിഞ്ഞുപോകുന്നത്. ഇതുമൂലം ജങ്ഷനിലെ തിര ക്ക് ഒഴിവാക്കാനായി.

തളിപ്പറമ്പ്-പഴയങ്ങാടി-അഴീ ക്കൽ ഭാഗത്തേക്ക് പോകുന്ന ഭാ ഗത്തെ ബസ് സ്റ്റോപ് ഹൈവേ യിലെ ടെമ്പോ സ്റ്റാൻഡിന്റെ ഭാ ഗത്തേക്ക് മാറ്റി. പുതിയതെരുവി ൽനിന്ന് മയ്യിൽ ഭാഗത്തേക്ക് നില വിൽ ഇറക്കത്തിലുള്ള ബസ് സ്റ്റോ പ് 50 മീറ്റർ താഴെ, ഡെയ്‌ലി ഫ്രഷ് സൂപ്പർമാർക്കറ്റിന് മുന്നിലേക്ക് മാ റ്റി. രണ്ടിടത്തും താൽക്കാലിക ബ സ് ഷെൽട്ടർ സ്ഥാപിച്ചു.

കണ്ണൂരിൽനിന്ന് വരുന്ന ചെറി യ വാഹനങ്ങൾ പുതിയതെരു ജ ങ്ഷൻ ഒഴിവാക്കി പള്ളിക്കുളം, രാജാസ് ഹൈസ്‌കൂൾ, കടലാ യി അമ്പലം വഴി ഹൈവേയിൽ കയറണമെന്നാണ് നിർദേശം.

മയ്യിൽ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസുക ൾ പുതിയതെരു ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് 'യു' ടേൺ എടുക്കുവാൻ പറ്റുന്ന ഭാഗത്തുനി ന്ന് 'യു' ടേൺ എടുത്ത് പോകുന്നു. മയ്യിൽ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ കഴിവതും കൊല്ലറത്തിക്കൽ റോഡ് വഴി ടോ ൾ ബൂത്തിലേക്ക് കയറേണ്ടതാണെന്നും നിർദേശിച്ചിട്ടുണ്ട്.

പരിസര പ്രദേശത്തുള്ള ചെറു വാഹനങ്ങൾ കഴിവതും സൗക ര്യപ്രദമായ ഉപറോഡുകൾ ഉപ യോഗിക്കണം. കക്കാട് നിന്നും പുതിയതെരു ഭാഗത്തേക്ക് വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ സ്റ്റൈലോ കോർണർ വഴി വരാതെ കൊറ്റാളി, പൊടിക്കുണ്ട് വഴി ഹൈവേയിലേക്ക് പ്രവേ ശിക്കണം.

പരീക്ഷണാടിസ്ഥാനത്തിലു ള്ള ഗതാഗത പരിഷ്കാരവുമായി മുഴുവൻ ജനങ്ങളും സഹകരിക്ക ണമെന്ന് കെ.വി. സുമേഷ് എം.എ ൽ.എയും പൊലീസും ആർ.ടി.ഒ യും ട്രാഫിക് റെഗുലേറ്ററി കമ്മി റ്റിയും അഭ്യർഥിച്ചു.അഞ്ചു ദിവസത്തെയും ഗതാഗതം സമഗ്രമായി പരിശോധിച്ച് എല്ലാ കാര്യങ്ങളും വിലയിരുത്തി മാത്രമേ മുന്നോട്ടുപോകൂവെന്നും എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/267362/traffic-control)