---
title: "എം ടി രവീന്ദ്രൻ മാസ്റ്ററുടെ എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷമാക്കി പൂർവ്വ വിദ്യാർത്ഥികൾ"
english_title: "Alumni celebrated Master MT Ravindran's 75th birthday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/267019/alumni-celebrated-master-mt-ravindrans-75th-birthday"
published_at: "2025-01-31T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c4c7dd9076_news-card.jpg"
keywords: []
---

# എം ടി രവീന്ദ്രൻ മാസ്റ്ററുടെ എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷമാക്കി പൂർവ്വ വിദ്യാർത്ഥികൾ

> **Lead Summary:** മാടായി ജി എം യു പി സ്കൂളിലെ അധ്യാപകനായിരുന്ന മാട്ടൂലിലെ എം ടി രവീന്ദ്രൻ മാഷിന്റെ 75 ജന്മദിനം സ്കൂളിലെ 86 ബാച്ച് അഞ്ചാം തരം വിദ്യാർത്ഥികൾ ചേർന്ന് വീട്ടിൽ വച്ച് ജന്മദിനാഘോഷം 'ആദരവ്' സംഘടിപ്പിച്ചു. പ്രശസ്ത കഥാകൃത്ത് താഹ മാടായി മുഖ്യപ്രഭാഷണം നടത്തി.

## Article Content

മാടായി ജി എം യു പി സ്കൂളിലെ അധ്യാപകനായിരുന്ന മാട്ടൂലിലെ എം ടി രവീന്ദ്രൻ മാഷിന്റെ 75 ജന്മദിനം സ്കൂളിലെ 86 ബാച്ച് അഞ്ചാം തരം വിദ്യാർത്ഥികൾ ചേർന്ന് വീട്ടിൽ വച്ച് ജന്മദിനാഘോഷം 'ആദരവ്' സംഘടിപ്പിച്ചു. പ്രശസ്ത കഥാകൃത്ത് താഹ മാടായി മുഖ്യപ്രഭാഷണം നടത്തി.

വിനോദ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ അധ്യക്ഷയായി. രവിമാഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഫോട്ടോ ഫലകം താഹമാടായി സമ്മാനിച്ചു .

പൂർവ്വ വിദ്യാർത്ഥികളുടെ ഉപഹാരങ്ങളും കൈമാറി. മാട്ടൂൽ ഗവൺമെന്റ് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ അനൂപ്, രവീന്ദ്രൻ മാഷിന്റെ സഹ അധ്യാപകൻ ദിനേശ് ബാബു മാസ്റ്റർ, വി മണികണ്ടൻ മാസ്റ്റർ, എന്നിവർ ആശംസകളർപ്പിച്ചു. കേക്ക് മുറിച്ചും ,രവി മാഷിന്റെ ഗാനാലാപനവും, സ്നേഹാദരവും , കൂടിയായതോടെ ജന്മദിനാഘോഷം ഹൃദ്യമാക്കി. രവീന്ദ്രൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.ഷാക്കിർ എ വി നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/267019/alumni-celebrated-master-mt-ravindrans-75th-birthday)