---
title: "മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിൽ ഭക്ഷ്യ വിഷബാധ: നിരവധി പേര്‍ ചികില്‍സയില്‍"
english_title: " Food poisoning"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266951/food-poisoning"
published_at: "2025-01-30T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b8d1721bf1_Untitled-2-web.jpg"
keywords: []
---

# മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിൽ ഭക്ഷ്യ വിഷബാധ: നിരവധി പേര്‍ ചികില്‍സയില്‍

> **Lead Summary:** മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിൽ പങ്കെടുത്ത് അന്നദാനത്തിൽ പങ്കെടുത്ത ചിലർക്ക് ഭക്ഷ്യ വിഷബാധ: നിരവധി പേര്‍ ചികില്‍സയില്‍. ഭക്ഷ്യവിഷബാധ ഏറ്റവരിൽ അധികവും കുട്ടികളും, സ്ത്രീകളുമാണ്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട് നിരവധി പേരാണ് ചികിത്സയിൽ കഴിയുന്നത്.

## Article Content

മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിൽ പങ്കെടുത്ത് അന്നദാനത്തിൽ പങ്കെടുത്ത ചിലർക്ക് ഭക്ഷ്യ വിഷബാധ: നിരവധി പേര്‍ ചികില്‍സയില്‍. ഭക്ഷ്യവിഷബാധ ഏറ്റവരിൽ അധികവും കുട്ടികളും, സ്ത്രീകളുമാണ്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട് നിരവധി പേരാണ് ചികിത്സയിൽ കഴിയുന്നത്.

പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, പയ്യന്നൂര്‍ സഹകരണ ആശുപത്രി, പയ്യന്നൂർ താലൂക്ക് ആശുപത്രി,കടന്നപ്പള്ളി പാണപ്പുഴ, എരമം കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മാതമംഗലം, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ മറ്റ് സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിലെല്ലാം ഭക്ഷ്യവിഷബാധയേറ്റവർ ചികിത്സ തേടിയിട്ടുണ്ട്, ആരോഗ്യ വകുപ്പ് പാലിച്ച നിർദേശങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് അന്നധാനം സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ പറഞ്ഞു. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266951/food-poisoning)