---
title: "ചെറുകുന്നിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം"
english_title: "cherukunn"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266932/cherukunn"
published_at: "2025-01-30T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b79aa30a10_schooool-avadhi.jpg"
keywords: []
---

# ചെറുകുന്നിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം

> **Lead Summary:** കണ്ണപുരം .ചെറുകുന്ന്തറ ടൗണില്‍ വ്യാപാരസ്ഥാപനങ്ങളില്‍ തീപിടുത്തം. ഇന്ന് രാവിലെ ആറുമണിയോടെയാണ് തീപിടുത്തമുണ്ടായത്.

## Article Content

കണ്ണപുരം .ചെറുകുന്ന്തറ ടൗണില്‍ വ്യാപാരസ്ഥാപനങ്ങളില്‍ തീപിടുത്തം. ഇന്ന് രാവിലെ ആറുമണിയോടെയാണ് തീപിടുത്തമുണ്ടായത്.

കണ്ണപുരം സ്വദേശി ലൂക് മാന്റെ ഉടമസ്ഥതയിലുള്ള ചെറുകുന്നിലെ പിവിഎച്ച് ആന്റ്‌സണ്‍സ് സൂപ്പര്‍ മാര്‍ക്കറ്റ് കണ്ണപുരത്തെ പി.പി.മുസ്തഫയുടെ ഉടമസ്ഥതയിലുള്ള റഷീദ ആയുര്‍വേദ മെഡിക്കല്‍സ്, എന്നീ സ്ഥാപനങ്ങളുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.

തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ കണ്ണപുരം പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് രണ്ട് യൂണിറ്റ് 9000 ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സുകുമാരന്‍, മനോജ്, ശിവപ്രസാദ്, ഷിജോ എന്നിവരുടെ നേതൃത്വത്തില്‍ തീയണച്ചത്.

ഇരുസ്ഥാപനങ്ങളിലും സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്. മേല്‍ക്കൂര ഉള്‍പ്പെടെ കത്തി നശിച്ചു. തീപടരുന്നത് തക്ക സമയത്ത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ദുരന്ത മൊഴിവായി. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266932/cherukunn)