---
title: "ഇ. അഹമദ് ഫൌണ്ടേഷൻ പൈതൃക നടത്തം സംഘടിപ്പിക്കുന്നു"
english_title: "E. Ahmed Foundation organizes heritage walk"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266728/e-ahmed-foundation-organizes-heritage-walk"
published_at: "2025-01-29T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a4bc5d6b4f_Untitled-2-web.jpg"
keywords: []
---

# ഇ. അഹമദ് ഫൌണ്ടേഷൻ പൈതൃക നടത്തം സംഘടിപ്പിക്കുന്നു

> **Lead Summary:** മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമദ് ഫൌണ്ടേഷൻ’ 2025 ഫെബ്രുവരി 8,9 തീയ്യതികളിലായി കണ്ണൂർ, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ഇ അഹമദ്: കാലം ചിന്ത' ഇൻ്റർനാഷണൽ കോൺഫറൻസിന്റെ അനുബന്ധ പരിപാടി എന്ന നിലയിൽ ഫെബ്രുവരി 7 ന് രാവിലെ 6 മണിക്ക് 'ഹെറിറ്റേജ് വോക്ക്' (പൈതൃക നടത്തം) സംഘടിപ്പിക്കുന്നു. ഇ. അഹമദ് സാഹിബിൻ്റെ ജന്മനാടായ കണ്ണൂർ സിറ്റിയിൽ, നാടിൻ്റെ സാംസ്കാരിക പൈതൃകങ്ങളും, ഐതിഹാസിക ചരിത്ര സന്ദർഭങ്ങളും, സവിശേഷ പാരമ്പര്യങ്ങളും, സാംസ്കാരിക വൈവിധ്യങ്ങളും ഉൾകൊള്ളിച്ചു കൊണ്ടാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. അഞ്ഞൂറിൽ പരം പൈതൃക സഞ്ചാരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള പ്രമുഖ പൈതൃക ഗവേഷകനും ഹെറിറ്റേജ് എക്സ്പ്ലോററും ‘കണ്ണൂർ ഹെറിറ്റേജ് ഫൌണ്ടേഷൻ’ ഡരക്ടറുമായ മുഹമ്മദ് ഷിഹാസ് പൈതൃകനടത്തത്തിന് നേതൃത്വം നൽകും.

## Article Content

മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമദ് ഫൌണ്ടേഷൻ’ 2025 ഫെബ്രുവരി 8,9 തീയ്യതികളിലായി കണ്ണൂർ, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ഇ അഹമദ്: കാലം ചിന്ത' ഇൻ്റർനാഷണൽ കോൺഫറൻസിന്റെ അനുബന്ധ പരിപാടി എന്ന നിലയിൽ ഫെബ്രുവരി 7 ന് രാവിലെ 6 മണിക്ക് 'ഹെറിറ്റേജ് വോക്ക്' (പൈതൃക നടത്തം) സംഘടിപ്പിക്കുന്നു. ഇ. അഹമദ് സാഹിബിൻ്റെ ജന്മനാടായ കണ്ണൂർ സിറ്റിയിൽ, നാടിൻ്റെ സാംസ്കാരിക പൈതൃകങ്ങളും, ഐതിഹാസിക ചരിത്ര സന്ദർഭങ്ങളും, സവിശേഷ പാരമ്പര്യങ്ങളും, സാംസ്കാരിക വൈവിധ്യങ്ങളും ഉൾകൊള്ളിച്ചു കൊണ്ടാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. അഞ്ഞൂറിൽ പരം പൈതൃക സഞ്ചാരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള പ്രമുഖ പൈതൃക ഗവേഷകനും ഹെറിറ്റേജ് എക്സ്പ്ലോററും ‘കണ്ണൂർ ഹെറിറ്റേജ് ഫൌണ്ടേഷൻ’ ഡരക്ടറുമായ മുഹമ്മദ് ഷിഹാസ് പൈതൃകനടത്തത്തിന് നേതൃത്വം നൽകും.

അഹമദ് സഹിബിൻ്റെ നാട്, കുടുംബ പാരമ്പര്യം, ബാല്യം, കൗമാരം, സാംസ്കാരിക സ്വാധീനം, ഉസ്താദുമാർ, വിദ്യാഭ്യാസം, സംഘാടനം, വായന, കലാ-കായിക ഇടപെടലുകൾ, സ്ഥാപനങ്ങൾ, സഹപ്രവർത്തകർ, പ്രസ്ഥാനം, ഓർമകൾ, ഖബർസ്ഥാൻ തുടങ്ങി അദ്ദേഹത്തിൻ്റെ ജീവിതത്തിലൂടെ കണ്ണൂരിന്റെ ഭൂതകാലത്തെ അറിയാനും അടയാളപ്പെടുത്താനുമുള്ള ശ്രമമായി ഈ ഉദ്യമം മാറും. ഇ. അഹമദ് ഫൌണ്ടേഷന്റെ ഗവേഷണാത്മകമായ ഭാവിപ്രവർത്തനങ്ങൾക്കുള്ള തുടക്കംകൂടിയായിട്ടാണ് ഈ പരിപാടിയെ കാണുന്നതെന്ന് കോൺഫറൻസ് സംഘാടകസമിതി ചെർമാൻ അബ്ദുൽറഹ്മാൻ കല്ലായി, ജനറൽ കൺവീനർ അഡ്വ. അബ്ദുൽ കരിം ചേലേരി എന്നിവർ പറഞ്ഞു.

പൌരാണിക തുറമുഖ കേന്ദ്രമായിരുന്ന മാപ്പിള ബേ ഹാർബർ, കപ്പൽത്തൂൺ, സിറ്റിയിലെ പ്രധാന പാണ്ടികശാല കെട്ടിടത്തിന്റെ ചുമരിൽ നൂറ്റാണ്ടിലേറെയായി മായാതെ കിടക്കുന്ന ബ്രിട്ടീഷ് വിരുദ്ധ ചുമരെഴുത്തുകൾ തുടങ്ങി ചരിത്രത്തിന്റെ ഇന്നലെകളെ നടന്നറിഞ്ഞനുഭവിക്കാനുള്ള അവസരമൊരുക്കുന്നതാണ് പൈതൃക നടത്തം. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://forms.gle/aUaFoFqJSNvejXsE7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. 03-02-2025 നു മുമ്പായി രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് പങ്കെടുക്കാൻ അവസരം. വിവരങ്ങൾക്ക് 0497 2768511, 8921505823 എന്ന വാട്സ് ആപ് നമ്പറിലോ ahamedsahibfoundation@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266728/e-ahmed-foundation-organizes-heritage-walk)