---
title: "മാടായിയിലും കടയുടെ മുന്നിൽ സിഐടിയു സമരം, കച്ചവടം ചെയ്യാനാവാതെ വ്യാപാരി"
english_title: "citu strike at madayi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26671/citu-strike-at-madayi"
published_at: "2022-02-16T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c9adf15924_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# മാടായിയിലും കടയുടെ മുന്നിൽ സിഐടിയു സമരം, കച്ചവടം ചെയ്യാനാവാതെ വ്യാപാരി

> **Lead Summary:** **പ​ഴ​യ​ങ്ങാ​ടി: **ക​യ​റ്റി​റ​ക്കി​നു സ്ഥാ​പ​നം ഉ​ട​മ സ്വ​ന്തം തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ സി.​ഐ.​ടി.​യു ക​ട​യു​ടെ മു​ന്നി​ല്‍ കൊ​ടി​കു​ത്തി സ​മ​രം തു​ട​രു​ന്ന​തി​നാ​ല്‍ ഉ​ദ്​​ഘാ​ട​ന ദി​നം മു​ത​ല്‍ ക​ച്ച​വ​ടം ചെ​യ്യാ​നാ​വാ​ത്ത അ​വ​സ്ഥ. ക​ഴി​ഞ്ഞ 23ന് ​ഉ​ദ്​​ഘാ​ട​നം ചെ​യ്ത മാ​ടാ​യി തെ​രു ഗ​ണ​പ​തി മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്തെ ശ്രീ​പോ​ര്‍​ക്ക​ലി സ്റ്റി​ല്‍​സ് സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ലാ​ണ് സി.​ഐ.​ടി.​യു പ​ഴ​യ​ങ്ങാ​ടി ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​മി​രി​ക്കു​ന്ന​ത്.

## Article Content

**പ​ഴ​യ​ങ്ങാ​ടി: **ക​യ​റ്റി​റ​ക്കി​നു സ്ഥാ​പ​നം ഉ​ട​മ സ്വ​ന്തം തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ സി.​ഐ.​ടി.​യു ക​ട​യു​ടെ മു​ന്നി​ല്‍ കൊ​ടി​കു​ത്തി സ​മ​രം തു​ട​രു​ന്ന​തി​നാ​ല്‍ ഉ​ദ്​​ഘാ​ട​ന ദി​നം മു​ത​ല്‍ ക​ച്ച​വ​ടം ചെ​യ്യാ​നാ​വാ​ത്ത അ​വ​സ്ഥ. ക​ഴി​ഞ്ഞ 23ന് ​ഉ​ദ്​​ഘാ​ട​നം ചെ​യ്ത മാ​ടാ​യി തെ​രു ഗ​ണ​പ​തി മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്തെ ശ്രീ​പോ​ര്‍​ക്ക​ലി സ്റ്റി​ല്‍​സ് സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ലാ​ണ് സി.​ഐ.​ടി.​യു പ​ഴ​യ​ങ്ങാ​ടി ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​മി​രി​ക്കു​ന്ന​ത്.

മാ​ത​മം​ഗ​ല​ത്ത്​ ക​ട​യ​ട​ച്ചു​പൂ​ട്ടി​യ വാ​ര്‍​ത്ത​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ മാ​ടാ​യി തെ​രു​യി​ലും സ​മാ​ന​സം​ഭ​വം. കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ത്തി​ന് ത​ലേ​ദി​വ​സം സ്വ​ന്തം തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ സാ​ധ​നം ഇ​റ​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് സി.​ഐ.​ടി.​യു രം​ഗ​ത്തെ​ത്തി​യ​ത്.

ജി​ല്ല​യി​ല്‍ ആ​റോ​ളം സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യു​ള്ള ത​ങ്ങ​ള്‍​ക്ക് മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലെ ദു​ര​നു​ഭ​വ​മാ​ണ് സ്വ​ന്ത​മാ​യി തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ ക​യ​റ്റി​റ​ക്ക് ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്ന് ഉ​ട​മ​സ്ഥ​രാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ മോ​ഹ​ന്‍​ലാ​ലും ബി​ജു​ലാ​ലും പ​റ​യു​ന്നു. സ​മ്മ​ര്‍​ദ​ത്തി​നു വ​ഴ​ങ്ങാ​ന്‍ ഉ​ട​മ​സ്ഥ​രും പി​ടി വി​ടാ​ന്‍ സി.​ഐ .ടി.​യു​വും പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ലും ത​യാ​റാ​വാ​ത്ത​തി​നാ​ല്‍ സ്ഥാ​പ​നം ഉ​ദ്​​ഘാ​ട​നം​ചെ​യ്ത ദി​വ​സം മു​ത​ല്‍ സ​മ​രം തു​ട​രു​ക​യാ​ണ്.

60 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ സാ​ധ​നം സ്റ്റോ​ക്കു​ള്ള സ്ഥാ​പ​ന​ത്തി​ല്‍ സ​മ​ര​ത്തെ തു​ട​ര്‍​ന്ന് ഉ​ദ്​​ഘാ​ട​ന ദി​വ​സം മു​ത​ല്‍ ക​ച്ച​വ​ടം മു​ട​ങ്ങി​യെ​ന്നും സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​ണെ​ന്നും ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. ലേ​ബ​ര്‍ കാ​ര്‍​ഡ് എ​ടു​ത്ത ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജോ​ലി മു​ട​ക്കു​ന്ന സ്ഥാ​പ​ന ഉ​ട​മ​ക്കെ​തി​രെ ന​ട​ത്തു​ന്ന സ​മ​രം ന്യാ​യ​യു​ക്ത​മാ​ണെ​ന്നും അ​വ​കാ​ശ നി​ഷേ​ധ​ത്തി​നെ​തി​രെ​യാ​ണ് സ​മ​ര​മെ​ന്നും സി.​ഐ. ടി.​യു പ​ഴ​യ​ങ്ങാ​ടി ഡി​വി​ഷ​ന്‍ സെ​ക്ര​ട്ട​റി ഇ.​എം. ഏ​ലി​യാ​സ് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26671/citu-strike-at-madayi)