---
title: "ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു"
english_title: "Bike accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266616/bike-accident"
published_at: "2025-01-29T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799e21682142_IMG-20250129-WA0079.jpg"
keywords: []
---

# ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂർ കാടാച്ചിറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

## Article Content

കണ്ണൂർ കാടാച്ചിറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

കാടാച്ചിറ ഒരികര പള്ളവീട്ടിൽ സന്തോഷിൻ്റെ മകൻ വൈഷ്ണവ് സന്തോഷ് (21) ആണ് മരിച്ചത് . ചൊവ്വാഴ്ച്ച രാത്രി വൈഷ്‌ണവ് സഞ്ചരിച്ച ബൈക്ക് കാടാച്ചിറ ടൗണിൽ അപകടത്തിൽപെടുകയായിരുന്നു.

മുഴപ്പിലങ്ങാട് സ്വദേശി പ്രിതുലിനെ പരിക്കുകളോടെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266616/bike-accident)