---
title: "ജില്ലാ സമ്മേളനത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കും: എം.വി ജയരാജൻ"
english_title: "MV Jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266449/mv-jayarajan"
published_at: "2025-01-28T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798e4d18c6ce_Untitled-2-web.jpg"
keywords: []
---

# ജില്ലാ സമ്മേളനത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കും: എം.വി ജയരാജൻ

> **Lead Summary:** **കണ്ണൂർ:** ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയുടെ പരിധിയിൽ വരുന്ന മൂന്ന് മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂർ ഡി.സി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ തളിപറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ഈ കാര്യം പരിശോധിക്കും.

## Article Content

**കണ്ണൂർ:** ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയുടെ പരിധിയിൽ വരുന്ന മൂന്ന് മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂർ ഡി.സി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ തളിപറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ഈ കാര്യം പരിശോധിക്കും.

കഴിഞ്ഞ നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലേറെ വോട്ടു നേടാൻ പാർട്ടിക്ക് കഴിഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ വാർഡുകളും സീറ്റും പാർട്ടിക്കും മുന്നണിക്കും ലഭിച്ചു. എന്നാൽ ലോകസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വേറൊരു രീതിയിലാണ് വോട്ടു ചെയ്തത്.

കണ്ണൂർ ജില്ലയിലെ മൂന്ന് പാർലമെൻ്റ് മണ്ഡലങ്ങളിൽ പാർട്ടി പരാജയപ്പെടാൻ ഭരണപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ പാളിച്ചകളുണ്ടായി. ഇതേ തുടർന്നാണ് സംസ്ഥാന കമ്മിറ്റിയുടെ ഭാവി പരിപാടികളെന്ന നിർദ്ദേശം നടപ്പിലാക്കുന്നതിനായി ജനങ്ങളുടെ ബന്ധം കൂടുതൽ ദൃഡമാക്കി. ഇത്തരം കാര്യങ്ങൾ എത്രമാത്രം പ്രവാർത്തികമായെന്ന പരിശോധനയാണ് തളിപ്പറമ്പിലെ ജില്ലാ സമ്മേളനത്തിൽ നടക്കുകയെന്ന് എം.വി ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266449/mv-jayarajan)