---
title: "പൂട്ടിയിട്ട വീട്ടിൽ കവർച്ച ശ്രമം; വാതിലുകൾ തകർത്ത നിലയിൽ"
english_title: "Burglary attempt "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266446/burglary-attempt"
published_at: "2025-01-28T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798e2e317df6_download_(1).jfif"
keywords: []
---

# പൂട്ടിയിട്ട വീട്ടിൽ കവർച്ച ശ്രമം; വാതിലുകൾ തകർത്ത നിലയിൽ

> **Lead Summary:** **മയ്യിൽ :** പൂട്ടിയിട്ട ഇരുനില വീട്ടിൽ കവർച്ച ശ്രമം വാതിലുകൾ തകർത്ത നിലയിൽ. കൊളച്ചേരി കരിങ്കൽ കുഴിയിലെ ശശിധരൻ്റെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. ഇന്നലെ രാത്രി 11 മണിക്ക് ആണ് സംഭവം.

## Article Content

**മയ്യിൽ :** പൂട്ടിയിട്ട ഇരുനില വീട്ടിൽ കവർച്ച ശ്രമം വാതിലുകൾ തകർത്ത നിലയിൽ. കൊളച്ചേരി കരിങ്കൽ കുഴിയിലെ ശശിധരൻ്റെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. ഇന്നലെ രാത്രി 11 മണിക്ക് ആണ് സംഭവം.

വീടിൻ്റെ മുകളിലെത്തെ നിലയിലെ ബാൽക്കണിയിൽ കയറി അകത്ത് കടന്ന മോഷ്ടാവ് രണ്ടു വാതിലുകളുടെ ലോക്ക് തകർത്ത് സാധന സാമഗ്രികൾ വാരിവലിച്ചിട്ടു. സ്വർണ്ണ മോ പണമോ വീട്ടിൽ സൂക്ഷിച്ചിരുന്നില്ല.10,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്ന വീട്ടുടമയുടെ ബന്ധു പറശിനിക്കടവിലെ കെ.കെ. ദിലീപൻ്റെ പരാതിയിൽ കേസെടുത്ത മയ്യിൽ പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266446/burglary-attempt)