---
title: "തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രക്തം ഛർദ്ദിച്ചു മരിച്ച നിലയിൽ കണ്ടെത്തി"
english_title: "thaluk hospital security passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26639/thaluk-hospital-security-passedaway"
published_at: "2022-02-16T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c85603fa4f_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രക്തം ഛർദ്ദിച്ചു മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആറോടെയാണ് ആശുപത്രി വളപ്പില്‍ വീണുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

## Article Content

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആറോടെയാണ് ആശുപത്രി വളപ്പില്‍ വീണുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

വിമുക്തഭടനും ചവനപ്പുഴ സ്വദേശിയുമായ പുല്ലായിക്കൊടി വീട്ടില്‍ മധുസൂതനന്‍(53) ആണ് മരിച്ചത്. നെല്ലിപ്പറമ്പില്‍ താമസിക്കുന്ന മധുസൂതനന്‍ കഴിഞ്ഞ 5 വര്‍ഷത്തോളമായി താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ ഷീഭ, മക്കൾ സിദ്ധാർഥ്, മേഘന

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26639/thaluk-hospital-security-passedaway)