---
title: "മദ്രസയിലെ ഷെൽഫിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ കവര്‍ന്നു"
english_title: "theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266168/theft"
published_at: "2025-01-27T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67974acda916b_download_(1).jfif"
keywords: []
---

# മദ്രസയിലെ ഷെൽഫിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ കവര്‍ന്നു

> **Lead Summary:** **കണ്ണൂര്‍: **മദ്രസ ഓഫീസില്‍ കള്ളന്‍ കയറി പണം കവര്‍ന്നു. കണ്ണൂര്‍ സിറ്റി സലഫി മദ്രസയുടെ ഓഫീസിലാണ് കള്ളന്‍ കയറിയത്. ഓഫീസിലെ ഷെല്‍ഫ് തകര്‍ത്ത് ലോക്കറില്‍ ബാഗുകളിലായി സൂക്ഷിച്ച 1,55,500 രൂപയാണ് മോഷ്ടിച്ചത്.

## Article Content

**കണ്ണൂര്‍: **മദ്രസ ഓഫീസില്‍ കള്ളന്‍ കയറി പണം കവര്‍ന്നു. കണ്ണൂര്‍ സിറ്റി സലഫി മദ്രസയുടെ ഓഫീസിലാണ് കള്ളന്‍ കയറിയത്. ഓഫീസിലെ ഷെല്‍ഫ് തകര്‍ത്ത് ലോക്കറില്‍ ബാഗുകളിലായി സൂക്ഷിച്ച 1,55,500 രൂപയാണ് മോഷ്ടിച്ചത്.

25ന് രാത്രി 10 മണിക്കും 26ന് രാവിലെ 8 മണിക്കും ഇടയിലാണ് മോഷണം നടന്നത്. മദ്രസ പ്രിന്‍സിപ്പാള്‍ സി ജദീര്‍ മുഹമ്മദിന്റെ പരാതിയില്‍ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266168/theft)