---
title: "കട്ടോളി നവ കേരള വായനശാല& ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടി നടന്നു"
english_title: "Republic day celebration program"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266166/republic-day-celebration-program"
published_at: "2025-01-27T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67974a6ed76cd_Untitled-2-web.jpg"
keywords: []
---

# കട്ടോളി നവ കേരള വായനശാല& ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടി നടന്നു

> **Lead Summary:** കട്ടോളി നവ കേരള വായനശാല& ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടി നടന്നു. വാർഡ് മെമ്പർ K. P. ചന്ദ്രൻ പതാക ഉയർത്തി. ഭരണഘടനയുടെ സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് M.ജനാർദ്ദനൻ മാസ്റ്റർ പ്രഭാഷണം നടത്തി.

## Article Content

കട്ടോളി നവ കേരള വായനശാല& ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടി നടന്നു. വാർഡ് മെമ്പർ K. P. ചന്ദ്രൻ പതാക ഉയർത്തി. ഭരണഘടനയുടെ സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് M.ജനാർദ്ദനൻ മാസ്റ്റർ പ്രഭാഷണം നടത്തി.

M. C. വിനത സ്വാഗത പ്രസംഗം നടത്തി . വായനശാല പ്രസിഡന്റ് K.K. ഷിജു അധ്യക്ഷനായി. എക്സിക്യൂട്ടീവ് മെമ്പർ M. ലിമ ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു .വായനശാല എക്സിക്യൂട്ടീവ് മെമ്പർ K.സജീവൻ L.P- U. P.വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തിയപ്പോൾ U. P വിഭാഗത്തിൽ ഒന്നാം സ്ഥാനം ദേവതീർത്ഥ. P.യും രണ്ടാം എലേന. S. M കരസ്ഥമാക്കി.

L P വിഭാഗത്തിൽ ഒന്നാം സ്ഥാനം ദേവർഷ്. P യും രണ്ടാം സ്ഥാനം ശ്രീ ദർശ്. K. K യും കരസ്ഥമാക്കി. വിജയിച്ച വിദ്യാർത്ഥികൾക്ക് M. ജനാർദ്ദനൻ മാസ്റ്ററും C. ദാമോദരനും സമ്മാനവിതരണം ചെയ്തു. വായനശാല ജോയിൻ സെക്രട്ടറി പ്രസന്ന. K. K. നന്ദിയും പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266166/republic-day-celebration-program)