---
title: " പി.ജയചന്ദ്രൻ അനുസ്മരണവും ക്വിസ്സ് മൽസരവും സംഘടിപ്പിച്ചു"
english_title: "P. Jayachandran Remembrance Day and Quiz Competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266075/p-jayachandran-remembrance-day-and-quiz-competition"
published_at: "2025-01-27T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679707111ba01_Untitled-2-web.jpg"
keywords: []
---

#  പി.ജയചന്ദ്രൻ അനുസ്മരണവും ക്വിസ്സ് മൽസരവും സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം വലിയവെളിച്ചംപറമ്പ് ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി ക്വിസ്സ് മത്സരവും പി.ജയചന്ദ്രൻ അനുസ്മരണവും സംഘടിപ്പിച്ചു. സുർജിത്ത് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**ചട്ടുകപ്പാറ: **നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം വലിയവെളിച്ചംപറമ്പ് ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി ക്വിസ്സ് മത്സരവും പി.ജയചന്ദ്രൻ അനുസ്മരണവും സംഘടിപ്പിച്ചു. സുർജിത്ത് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

വായന പ്രസിഡണ്ട് വി.വി.പ്രസാദ് അദ്ധ്യക്ഷ്യം വഹിച്ചു.സെക്രട്ടറി കെ.വി.ദിവ്യ സ്വാഗതം പറഞ്ഞു. വായനശാല പ്രവർത്തകർ ഗാനമാലപിച്ചു.ക്വിസ്സ് മൽസരത്തിൽ ഒന്നാം സ്ഥാനം ദ്യാൻ ദിലീപും രണ്ടാം സ്ഥാനം ദീക്ഷിതും പാർവണയും കരസ്ഥമാക്കി. സുർജിത്ത് മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266075/p-jayachandran-remembrance-day-and-quiz-competition)