---
title: "പട്ടാപ്പകൽ കടയിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിലായി"
english_title: "The accused who stole Rs 1 lakh from the shop "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265968/the-accused-who-stole-rs-1-lakh-from-the-shop"
published_at: "2025-01-26T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6795ff21b4400_news-card.jpg"
keywords: []
---

# പട്ടാപ്പകൽ കടയിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിലായി

> **Lead Summary:** **നടുവിൽ: **ചെമ്പേരി പൂപ്പറമ്പിൽ കടയിൽ നിന്നും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ.വർഷങ്ങൾക്ക് മുൻപ് പൂപ്പറമ്പിനടുത്ത് താമസക്കാരനായിരുന്ന റോയിച്ചൻ ചാലിയിലാണ് പിടിയിലായത്. പാലക്കാട് ജില്ലയിലെ ആലത്തൂർ നിന്നുമാണ് കുടിയാന്മല പോലീസ് പ്രതിയെ പിടി കൂടുന്നത്.

## Article Content

**നടുവിൽ: **ചെമ്പേരി പൂപ്പറമ്പിൽ കടയിൽ നിന്നും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ.വർഷങ്ങൾക്ക് മുൻപ് പൂപ്പറമ്പിനടുത്ത് താമസക്കാരനായിരുന്ന റോയിച്ചൻ ചാലിയിലാണ് പിടിയിലായത്. പാലക്കാട് ജില്ലയിലെ ആലത്തൂർ നിന്നുമാണ് കുടിയാന്മല പോലീസ് പ്രതിയെ പിടി കൂടുന്നത്.

കേരളത്തിൽ പല പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണമുൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്. കുടിയാന്മല പോലീസിൻ്റെ കറതീർന്ന അന്വോഷണ മികവാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടി കൂടാൻ സഹായിച്ചത്. കടകളിലെയും, വീടുകളിലെയും, ബസുകളിലെയും, ബസ്റ്റാൻഡുകളിലെയും ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

പ്രതിയുടെ തെന്ന് സംശയിച്ച മൊബൈൽ നമ്പറിൻ്റെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് ആലത്തൂരിലുണ്ടെന്ന് കണ്ടെത്തിയത്. സംഭവ ദിവസം, സംഭവ സമയത്ത് ഈ നമ്പർ മോഷണം നടത്തിയ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265968/the-accused-who-stole-rs-1-lakh-from-the-shop)