---
title: "ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് സമ്മതിദായക ദിന പ്രതിജ്ഞ എടുത്തു"
english_title: "Consent Day Pledge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265779/consent-day-pledge"
published_at: "2025-01-25T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794cf1735cf5_news-card.jpg"
keywords: []
---

# ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് സമ്മതിദായക ദിന പ്രതിജ്ഞ എടുത്തു

> **Lead Summary:** **തളിപ്പറമ്പ:**ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിൽ സമ്മതിദായക ദിന പ്രതിജ്ഞ എടുത്തു . 

## Article Content

**തളിപ്പറമ്പ:**ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിൽ സമ്മതിദായക ദിന പ്രതിജ്ഞ എടുത്തു . 

കുടുംബശ്രീ സി ഡി എസ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ ,പഞ്ചായത്ത് മെമ്പർ പി പി സുകുമാരി, സാക്ഷരത പ്രേരക് പി കെ സുജാത, ഹെൽത്ത് ഇൻസ്പെക്ടർ പി പി സോണിയ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു .

കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ കെ വി വിനിത സമ്മതിദായകരുടെ പ്രതിജ്ഞ ചൊല്ലി കൊടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265779/consent-day-pledge)