---
title: "തോട്ടടയിലെ ബോംബേറ്; പ്രധാന പ്രതി മിഥുൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി"
english_title: "midhun arrested in bomb blast case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26570/midhun-arrested-in-bomb-blast-case"
published_at: "2022-02-15T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620baada7b3f9_news card.jpg"
keywords: []
---

# തോട്ടടയിലെ ബോംബേറ്; പ്രധാന പ്രതി മിഥുൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

> **Lead Summary:** **കണ്ണൂര്‍: **വിവാഹ വീട്ടിലുണ്ടായ ബോംബേറില്‍ യുവാവ് തല പൊട്ടിച്ചിതറി മരിച്ച സംഭവത്തില്‍ മുഖ്യപ്രതി മിഥുന്‍ പൊലീസില്‍ കീഴടങ്ങി. എടയ്ക്കാട് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്.

## Article Content

**കണ്ണൂര്‍: **വിവാഹ വീട്ടിലുണ്ടായ ബോംബേറില്‍ യുവാവ് തല പൊട്ടിച്ചിതറി മരിച്ച സംഭവത്തില്‍ മുഖ്യപ്രതി മിഥുന്‍ പൊലീസില്‍ കീഴടങ്ങി. എടയ്ക്കാട് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്.

ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. 

ഈ മാസം 13 ന് കണ്ണൂര്‍ തോട്ടടയിലാണ് സംഭവം. ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) എന്ന യുവാവ് ആണ് തലയോട്ടി പൊട്ടിച്ചിതറി ദാരുണമായി കൊല്ലപ്പെട്ടത്.

പട്ടാപ്പകല്‍ കല്യാണ വീട്ടില്‍ ആളുകള്‍ കൂടി നില്‍ക്കുമ്പോള്‍ വാനിലെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ ബോംബ് എറിഞ്ഞ അക്ഷയിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുള്ളതായി റിപ്പോര്‍ട്ടുണ്ട്.

പ്രതികള്‍ സഞ്ചരിച്ച വെള്ള നിറത്തിലുള്ള ട്രാവലര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏച്ചൂർ സ്വദേശി മിഥുന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കൊലപാതകത്തിന് കാരണമായ സ്‌ഫോടനത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26570/midhun-arrested-in-bomb-blast-case)