---
title: "ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്ന് വെള്ളം എന്നു കരുതി ആസിഡ് കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റു"
english_title: "kozhikode beach incident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26567/kozhikode-beach-incident"
published_at: "2022-02-15T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620ba4fb8a937_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്ന് വെള്ളം എന്നു കരുതി ആസിഡ് കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റു

> **Lead Summary:** **കോഴിക്കോട്:** ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്ന് വെള്ളം എന്നു കരുതി ആസിഡ് കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ വെച്ചാണ് സംഭവം. പഠനയാത്രയ്ക്ക് കോഴിക്കോട്ടെത്തിയ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് , സാബിദ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ബീച്ചിലെ തട്ടുകടയില്‍ നിന്നും കാരറ്റും, നെല്ലിക്കയും കഴിച്ചു.

## Article Content

**കോഴിക്കോട്:** ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്ന് വെള്ളം എന്നു കരുതി ആസിഡ് കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ വെച്ചാണ് സംഭവം. പഠനയാത്രയ്ക്ക് കോഴിക്കോട്ടെത്തിയ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് , സാബിദ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ബീച്ചിലെ തട്ടുകടയില്‍ നിന്നും കാരറ്റും, നെല്ലിക്കയും കഴിച്ചു.

ചുവ വ്യത്യാസം തോന്നിയ ഇവര്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി ആസിഡ് കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കുട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരു കുട്ടിക്കും പൊള്ളലേറ്റു. 

ഉപ്പിലിടുന്ന വസ്തുക്കള്‍ വേഗം പാകമായി വില്‍ക്കുന്നതിനായി ഇത്തരം കടകളില്‍ ആസിഡും കലര്‍ത്തുന്നത് പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ലായനി കുടിച്ച കുട്ടികള്‍ക്കാണ് പരിക്കേറ്റത്. 

മദ്രസ പഠനയാത്രയുടെ ഭാഗമായാണ് കുട്ടികള്‍ കോഴിക്കോട് എത്തിയത്. കുട്ടികളെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26567/kozhikode-beach-incident)