---
title: "അക്കേഷ്യ നാളെ കണ്ണൂർ കലക്ട്രേറ്റ് ധർണ്ണ നടത്തും"
english_title: "akkeshya strike "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26566/akkeshya-strike"
published_at: "2022-02-15T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620ba3853ac7a_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# അക്കേഷ്യ നാളെ കണ്ണൂർ കലക്ട്രേറ്റ് ധർണ്ണ നടത്തും

> **Lead Summary:** **കണ്ണൂർ: ** അഫ്സൽ ഹുസൈന് നീതി ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുക, സി സി ടി വി മേഖലയിൽ പ്രവർത്തിച്ച് പോലീസിനെ സഹായിക്കുന്നവർക്ക് സുരക്ഷ ഒരുക്കുക, സി സി ടി വി ഇൻസ്റ്റാൾ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് സമ്പ്രദായം നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അക്കേഷ്യ കലക്ടേറ്റ് ധർണ്ണ നടത്തുന്നു.

## Article Content

**കണ്ണൂർ: ** അഫ്സൽ ഹുസൈന് നീതി ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുക, സി സി ടി വി മേഖലയിൽ പ്രവർത്തിച്ച് പോലീസിനെ സഹായിക്കുന്നവർക്ക് സുരക്ഷ ഒരുക്കുക, സി സി ടി വി ഇൻസ്റ്റാൾ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് സമ്പ്രദായം നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അക്കേഷ്യ കലക്ടേറ്റ് ധർണ്ണ നടത്തുന്നു.

സി സി ടി വി ഫൂട്ടേജ് ബാക്കപ്പ് എടുത്തതിന്റെയും സർവ്വീസ് കൊടുത്തതിന്റെയും പേരിൽ, മാതമംഗലത്തെ എ ജെ സെകൂർടെക് ഐ ടി സൊലൂഷൻസ് സ്ഥാപനഉടമ അഫ്സൽ ഹുസൈനെ ടാർഗറ്റ് ചെയ്ത് സ്ഥാപനം പൂട്ടേണ്ട ഗതിയിലേക്ക് എത്തിയത് കൂടാതെ നാട്ടിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്.

പല വിധത്തിലും പോലീസ് സേനയ്ക്ക് സഹായ സഹകരണങ്ങൾ ചെയ്യുന്നതും രാജ്യസുരക്ഷയ്ക്ക് തന്നെ മുതൽക്കൂട്ടായിട്ടുള്ളതുമായ സേവന മേഖലയും കൂടിയാണ് സി സി ടി വി സ്ഥാപനങ്ങൾ.  സമൂഹത്തിന് സുരക്ഷ ഉറപ്പാക്കാൻ വേണ്ടി രാപകലില്ലാതെ സി സി ടി വി സെക്യൂരിറ്റി മേഖലയിൽ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് സുരക്ഷയില്ല എന്നുള്ളതിന് ഉദാഹരണമാണ് എ ജെ സെകൂർടെക് ഐ ടി സൊലൂഷൻസ് എന്ന സ്ഥാപനം.

സർക്കാർ നേരിട്ടിടപെട്ട് ഈ മേഖലയിൽ ആധികാരികമായിപ്രവർത്തിക്കുന്നവർക്ക് ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. അഫ്സൽ ഹുസൈസ് നീതി ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുക സി സി ടി വി  മേഖലയിൽ പ്രവർത്തിച്ച് പോലീസിനെ സഹായിക്കുന്നവർക്ക് സുരക്ഷ ഒരുക്കുക, സി സി ടി വി ഇൻസ്റ്റാൾ ചെയ്യുന്ന  സ്ഥാപനങ്ങൾക്ക് ലൈസൻസ് സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അക്കേഷ്യ കണ്ണൂർ ജില്ലാ കമ്മറ്റി 16 ഫിബ്രവരി 2022 ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കണ്ണൂർ പഴയ ബസ്റ്റാൻഡിൽ നിന്ന് പ്രകടനമായി വന്ന് 11 മണിക്ക് കലക്ടേറ്റ് ധർണ്ണ നടത്തുന്നു. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26566/akkeshya-strike)