---
title: "അഫ്സൽ വധശ്രമക്കേസ്സിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക: മുസ്ലിം ലീഗ് ഡി.വൈ.എസ്.പി.ഓഫീസ് മാർച്ച് നാളെ"
english_title: "muslim league dysp march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26564/muslim-league-dysp-march"
published_at: "2022-02-15T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620ba1b629cec_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# അഫ്സൽ വധശ്രമക്കേസ്സിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക: മുസ്ലിം ലീഗ് ഡി.വൈ.എസ്.പി.ഓഫീസ് മാർച്ച് നാളെ

> **Lead Summary:** **കണ്ണൂർ: **മാതമംഗലത്തെ അഫ്സൽ കുഴിക്കാടനെ വധിക്കാൻ ശ്രമിക്കുകയും സഹോദരിയെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പയ്യന്നൂർ ഡി.വൈ.എസ്.പി.ഓഫീസിലേക്ക് നാളെ (വ്യാഴം) മാർച്ച് സംഘടിപ്പിക്കുവാൻ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

## Article Content

**കണ്ണൂർ: **മാതമംഗലത്തെ അഫ്സൽ കുഴിക്കാടനെ വധിക്കാൻ ശ്രമിക്കുകയും സഹോദരിയെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പയ്യന്നൂർ ഡി.വൈ.എസ്.പി.ഓഫീസിലേക്ക് നാളെ (വ്യാഴം) മാർച്ച് സംഘടിപ്പിക്കുവാൻ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

മേൽ ആവശ്യമുന്നയിച്ചു കൊണ്ടും മുസ്ലിം ലീഗ് പ്രവർത്തകർക്ക് നീതി തേടി കൊണ്ടും ജില്ലാ മുസ്ലിം ലീഗ് നേതാക്കൾ നേരത്തെ റൂറൽ എസ്.പി.യെ കണ്ട് നിവേദനം നടത്തിയിരുന്നു.എന്നാൽ നാളിത് വരെയായും ഒരു പ്രതിയെയും അറസ്റ്റ് ചെയ്യുകയുണ്ടായില്ലെന്ന് മാത്രമല്ല, സി.പി.എം നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി അവർക്ക് ദാസ്യ പ്പണി എടുക്കുന്ന നിലപാടാണ് പയ്യന്നൂർ ഡി.വൈ.എസ്.പിയും പെരിങ്ങോം സി.ഐ.യുമാക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടുള്ളത്.

ഇതിൽ പ്രതിഷേധിച്ച് കൊണ്ട് കൂടിയാണ് പയ്യന്നൂർ ഡി.വൈ.എസ്.പി.ഓഫീസിലേക്ക് മാർച്ച് നടത്തുവാൻ ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്. നാളെ രാവിലെ 10 മണിക്ക് പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ചിൽ കോവിഡ് പ്രോട്ടോകോൾ പരിഗണിച്ച് നിശ്ചിത അംഗങ്ങൾ പങ്കെടുക്കും.

ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗങ്ങൾ, പയ്യന്നൂർ മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, മണ്ഡലത്തിലെ മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികളും പയ്യന്നൂർ മണ്ഡലം ഭാരവാഹികളുമാണ് മാർച്ചിൽ പങ്കെടുക്കേണ്ടത്.

ബന്ധപ്പെട്ടവർ നാളെ രാവിലെ 10 മണിക്ക് മുമ്പായി പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിൽ എത്തിച്ചേരണം. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ.എസ്.മുഹമ്മദ്, ടി.എ.തങ്ങൾ, എൻ.എ.അബൂബക്കർ മാസ്റ്റർ, ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലി, കെ.ടി.സഹദുല്ല, അഡ്വ.കെ.എ.ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി.താഹിർ, എം.പി.എ റഹീം പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26564/muslim-league-dysp-march)