എംബീസ് എഫ്സി ചപ്പാരപ്പടവിനെ തകർത്ത് തളിപ്പറമ്പ വിപിഎഎം സ്പോർട്സ് ക്ലബ് ടീം കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റ് ഫൈനലിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിപിഎഎം ജയിച്ചത്.വിപിഎഎമ്മിന് വേണ്ടി മുൻ കളികളിലും മിന്നും പ്രകടനം കാഴ്ച്ചവെച്ച ഐവറി കോസ്റ്റ് താരം സുസോയാണ് ആദ്യ ഗോൾ നേടിയത്.
അതും 4–ാം മിനിറ്റിൽ.15–ാം മിനിറ്റിൽ സുസോയിലൂടെ വീണ്ടും വിപിഎഎം രണ്ടാം ഗോൾ നേടി.20–ാം മിനിറ്റിൽ ഇസ്മായിൽ ജൂനിയറും ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ വിപിഎഎം തങ്ങളുടെ നില ഭദ്രമാക്കി.എംബീസ് എഫ്സിയുടെ ശക്തമായ മുന്നേറ്റമാണ് രണ്ടാം പകുതിയിൽ കണ്ടത്.
വിപിഎഎമ്മിന് വേണ്ടി കളത്തിലിറങ്ങിയ ലിൻഷ മണ്ണാർക്കാട് ഗോളി അജ്മലിന്റെ മനോഹരമായ സേവും പ്രതിരോധനിരയുടെ ജാഗ്രതയും ഈ മുന്നേറ്റത്തെ തടയിട്ടുവെങ്കിലും 50–ാം മിനിറ്റിൽ എംബീസ് എഫ് സി ആശ്വാസ ഗോൾ നേടി.ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കെഡിഎസ് എഫ്സി കിഴിശ്ശേരി സ്പോർട്സ് സ്റ്റാർ തളിപ്പറമ്പുമായി ഏറ്റുമുട്ടും.ഞായറാഴ്ച ആണ് ഫൈനൽ നടക്കുക.
; ശിഹാബ് കുപ്പം
CARIBBEAN FOOTBALL FEST