കുഞ്ഞിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തിയ സംഭവം, പരിയാരം മെഡിക്കൽ കോളജിന്‍റെ ഭാഗത്ത് പിഴവില്ലെന്ന് റിപ്പോർട്ട്. കണ്ണൂരിൽ നവജാത ശിശുവിന്റെ കാലിന്റെ തുട ഭാഗത്ത് നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തിയ സംഭവത്തിൽ പരിയാരം മെഡിക്കൽ കോളജിന്‍റെ ഭാഗത്ത് പിഴവില്ലെന്ന് റിപ്പോർട്ട്. ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് കണ്ടെത്തൽ .
നവജാത ശിശുക്കൾക്ക് വാക്സിൻ എടുക്കുന്ന സൂചിയല്ല കുട്ടിയുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തത്. സൂചി കണ്ടെടുത്ത സ്ഥലത്ത് വാക്സിൻ എടുത്തിട്ടില്ല. വാക്സിൻ എടുക്കുന്നതിനിടയിൽ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ തുടയിൽ സൂചി കുടുങ്ങിയെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. മറ്റെവിടെനിന്നെങ്കിലുമാണോ സൂചി ശരീരത്തിൽ കുടുങ്ങിയത് എന്ന് അന്വേഷിക്കണം.
കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്‌സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
needle stuck in the body of the newborn baby