---
title: "സമ്പൂർണ്ണ ശുചിത്വ സർട്ടിഫിക്കറ്റ് നൽകി "
english_title: "Complete cleanliness certificate issued"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265425/complete-cleanliness-certificate-issued"
published_at: "2025-01-24T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679319858c658_Untitled-2-web.jpg"
keywords: []
---

# സമ്പൂർണ്ണ ശുചിത്വ സർട്ടിഫിക്കറ്റ് നൽകി 

> **Lead Summary:** **ചട്ടുകപ്പാറ:** മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി സമ്പൂർണ മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വാർഡ് 10 കട്ടോളി വാർഡിലെ അംഗൻവാടി, മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടം, വായനശാല എന്നിവയ്ക്ക് സമ്പൂർണ്ണ ശുചിത്വ സർട്ടിഫിക്കറ്റ് നൽകി .

## Article Content

**ചട്ടുകപ്പാറ:** മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി സമ്പൂർണ മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വാർഡ് 10 കട്ടോളി വാർഡിലെ അംഗൻവാടി, മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടം, വായനശാല എന്നിവയ്ക്ക് സമ്പൂർണ്ണ ശുചിത്വ സർട്ടിഫിക്കറ്റ് നൽകി .

വാർഡ് മെമ്പർ കെ പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കട്ടോളി നവ കേരള വായനശാല& ഗ്രന്ഥാലയം പ്രസിഡന്റ് കെ കെ ഷിജു സ്വാഗതം പറഞ്ഞു. വാർഡ് വികസന കമ്മിറ്റി ചെയർമാൻ. കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265425/complete-cleanliness-certificate-issued)