---
title: "പിടികിട്ടാപ്പുള്ളി തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ"
english_title: "arrest after 28 years"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26531/arrest-after-28-years"
published_at: "2022-02-15T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b766eed91d_OIP (1).jpg"
keywords: []
---

# പിടികിട്ടാപ്പുള്ളി തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

> **Lead Summary:** 28 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. കോഴിക്കോട് തലക്കുളത്തൂര്‍ പുറക്കോട്ടേരി പാണങ്കണ്ടി വീട്ടില്‍ അബ്ദുള്‍നാസര്‍ നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.

## Article Content

28 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. കോഴിക്കോട് തലക്കുളത്തൂര്‍ പുറക്കോട്ടേരി പാണങ്കണ്ടി വീട്ടില്‍ അബ്ദുള്‍നാസര്‍ നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.

1994 ഫെബ്രുവരി 18 ന് തളിപ്പറമ്പ് കുറ്റിക്കോലില്‍വെച്ച് കല്ലേല്‍ ചവിണിയന്‍ എന്നയാള്‍ക്ക് കാറിടിച്ച് പരിക്കേറ്റിരുന്നു. കെ.ആര്‍.എന്‍-666 കാറോടിച്ച പ്രതി അബ്ദുള്‍നാസറിനെ 1996 ല്‍ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

എസ്.ഐ ദിലീപ്കുമാര്‍, എ.എസ്.ഐ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍ ജബ്ബാര്‍ എന്നിവരുള്‍പ്പെടെയുള്ള സ്‌ക്വാഡംഗങ്ങളാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ അബ്ദുള്‍നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26531/arrest-after-28-years)