---
title: "മാതമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി നാളെ മുതൽ മാതമംഗലം ടൗണിലും സമീപ പ്രദേശങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി"
english_title: "traffic arrangements "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265254/traffic-arrangements"
published_at: "2025-01-23T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മാതമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി നാളെ മുതൽ മാതമംഗലം ടൗണിലും സമീപ പ്രദേശങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

> **Lead Summary:** മാതമംഗലം: മാതമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി മാതമംഗലം ടൗണിലും സമീപ പ്രദേശങ്ങളിലുമുണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കാൻ നാളെ മുതൽ ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കും.

## Article Content

മാതമംഗലം: മാതമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി മാതമംഗലം ടൗണിലും സമീപ പ്രദേശങ്ങളിലുമുണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കാൻ നാളെ മുതൽ ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കും.

 നാളെ ( 24- 1 - 2025) വൈകുന്നേരം നാല് മണിക്ക് കുറ്റൂർ കണ്ണങ്ങാട് നിന്ന് മാതമംഗലം മുച്ചിലോട്ട് ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടക്കുന്നതിനാൽ ആ സമയം എല്ലാ വാഹനങ്ങളും കുറ്റൂർ - പള്ളിമുക്ക് - ചരൽള്ള - പാണപ്പുഴ റോഡ് വഴിയാണ് മാതമംഗലത്ത് പ്രവേശിക്കേണ്ടത്. മാതമംഗലത്ത് നിന്ന് കുറ്റൂർ, വെള്ളോറ, ഓലയമ്പാടി ഭാഗത്തേക്ക് പോകേണ്ടവരും ഈ വഴി തന്നെയാണ് ഉപയോഗിക്കേണ്ടത്.

നുവരി 25,26,27,28 കളിയാട്ട ദിവസങ്ങളിൽ ബസുകൾ ഒഴികെയുളള വാഹനങ്ങൾ കുറ്റൂർ - പള്ളിമുക്ക് - ചരൽള്ള - പാണപ്പുഴ റോഡ് വഴിയാണ് മാതമംഗലത്ത് പ്രവേശിക്കേണ്ടത്. മാതമംഗലത്ത് നിന്ന് കുറ്റൂർ, വെള്ളോറ, ഓലയമ്പാടി ഭാഗത്തേക്ക് പോകേണ്ടവരും ഈ വഴി തന്നെയാണ് ഉപയോഗിക്കേണ്ടത്. ബസുകൾ മാതമംഗലം ടൗണിലൂടെ തന്നെ സർവീസ് നടത്തും.

പെരുങ്കളിയാട്ട ദിവസങ്ങളിൽ മാതമംഗലം ടൗണിലെ അനധികൃത പാർക്കിംഗ്, വഴിയോര കച്ചവടം എന്നിവ ഒഴിവാക്കണം

പെരുങ്കളിയാട്ട ദിവസങ്ങളിൽ ആവശ്യമായ പ്രദേശങ്ങളിലേക്ക് അധിക സർവീസ് നടത്താമെന്ന് ബസ് ഓണേർസ് പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്

 മാതമംഗലം ടൗണിൻ്റെ എല്ലാ ഭാഗങ്ങളിലും നിരവധി പാർക്കിംഗ് സൗകര്യങ്ങൾ പെരുങ്കളിയാട്ടത്തിന് എത്തി ചേരുന്നവർക്കായി ഗതാഗതകമ്മിറ്റി ഒരുക്കിയിട്ടുണ്ട്

മുച്ചിലോട്ട് പെരുങ്കളിയാട്ട ഗതാഗതകമ്മിറ്റി, സംഘാടക സമിതി ഭാരവാഹികൾ, എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, പെരിങ്ങോം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗതാഗതക്രമീകരണ തീരുമാനങ്ങൾ എടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265254/traffic-arrangements)