---
title: "പണിമുടക്കിൽ പങ്കെടുക്കാത്തതിന് മൃഗാശുപത്രി അറ്റൻഡർക്ക് ഭീഷണിയും തെറിവിളിയും"
english_title: " threatened and shouted "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265152/threatened-and-shouted"
published_at: "2025-01-22T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679110c67bdad_vac.jpg"
keywords: []
---

# പണിമുടക്കിൽ പങ്കെടുക്കാത്തതിന് മൃഗാശുപത്രി അറ്റൻഡർക്ക് ഭീഷണിയും തെറിവിളിയും

> **Lead Summary:** **ചെമ്പന്തൊട്ടി: **പണിമുടക്കില്‍ പങ്കെടുക്കാത്തതിന് മൃഗാസ്പത്രി അറ്റന്‍ഡര്‍ക്ക് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടെറിയുടെ വക ഭീഷണിയും തെറിവിളിയും.

## Article Content

**ചെമ്പന്തൊട്ടി: **പണിമുടക്കില്‍ പങ്കെടുക്കാത്തതിന് മൃഗാസ്പത്രി അറ്റന്‍ഡര്‍ക്ക് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടെറിയുടെ വക ഭീഷണിയും തെറിവിളിയും.

ചെമ്പന്തൊട്ടി മൃഗാസ്പത്രിയിലെ അറ്റന്‍ഡര്‍ ഷാജഹാനെയാണ് തെറിവിളിച്ചത്.നായിന്റെ മോനേ അടിച്ച് നിന്റെ കാല് തല്ലിയൊടിക്കും എന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്ന് ഷാജഹാന്‍ പറയുന്നു.നിനക്ക് ജോലി വാങ്ങിത്തന്നത് നമ്മളല്ലേ-നീ കണ്ടിരുന്നോ എന്നും ഭീഷണിമുഴക്കുന്നുണ്ട്.

ഷാജഹാന്‍ ജോയിന്റ് കൗണ്‍സില്‍ അംഗമാണ്.ഒപ്പിട്ടുപോയി എന്ന് സൗഹാര്‍ദ്ദത്തില്‍ ഷാജഹാന്‍ പറഞ്ഞപ്പോഴാണ് ജില്ലാ സെക്രട്ടെറി റോയി ജോസഫ് ഭീഷണിമുഴക്കിയത്.ഭീഷണിയുടെ ഓഡിയോക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265152/threatened-and-shouted)