---
title: "കാഞ്ഞങ്ങാട് - ചെറുപുഴ - ഇരിട്ടി - കല്‍പ്പറ്റ - താമരശ്ശേരി റൂട്ടില്‍ കെഎസ്ആര്‍ടിസി  ടൗണ്‍ ടു ടൗണ്‍ സര്‍വ്വീസ് ആരംഭിച്ചു"
english_title: "ksrtc service restarted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26465/ksrtc-service-restarted"
published_at: "2022-02-15T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b342e15139_ksrtc.jpg"
keywords: []
---

# കാഞ്ഞങ്ങാട് - ചെറുപുഴ - ഇരിട്ടി - കല്‍പ്പറ്റ - താമരശ്ശേരി റൂട്ടില്‍ കെഎസ്ആര്‍ടിസി  ടൗണ്‍ ടു ടൗണ്‍ സര്‍വ്വീസ് ആരംഭിച്ചു

> **Lead Summary:** **ചെറുപുഴ : **കാസര്‍ഗോഡ്, കണ്ണൂര്‍ , വയനാട്, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളെ ബന്ധിപ്പിച്ച് കൊണ്ട് കാഞ്ഞങ്ങാട് - താമരശ്ശേരി റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വ്വീസ് ആരംഭിച്ചു.

## Article Content

**ചെറുപുഴ : **കാസര്‍ഗോഡ്, കണ്ണൂര്‍ , വയനാട്, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളെ ബന്ധിപ്പിച്ച് കൊണ്ട് കാഞ്ഞങ്ങാട് - താമരശ്ശേരി റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വ്വീസ് ആരംഭിച്ചു.

രാവിലെ 6.30ന് കാഞ്ഞങ്ങാടില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ച് നീലേശ്വരം, ഭീമനടി, ചിറ്റാരിക്കാൽ, ചെറുപുഴ (8.25), ആലക്കോട്, നടുവിൽ, ചെമ്പേരി,പയ്യാവൂർ (9.50), ഇരിട്ടി (10.30), പേരാവൂർ, കൊട്ടിയൂർ, മാനന്തവാടി (12.15) കല്പറ്റ, അടിവാരം വഴി താമരശ്ശേരിയില്‍ ഉച്ചക്ക് 2.45 ന് ​എത്തിച്ചേ​രും.

തുടര്‍ന്ന് താമരശ്ശേരി നിന്ന് വൈകുന്നേരം 04:30ന് സര്‍വ്വീസ് ആരംഭിച്ച് ബാലുശ്ശേരി, കൊയിലാണ്ടി(5.30), വ​ട​ക​ര, തലശേ​രി, ക​ണ്ണൂ​ര്‍(7.45), തളി​പ്പ​റ​മ്പ്, പയ്യന്നൂ​ര്‍ വ​ഴി രാ​ത്രി 09.50 ന് ​കാഞ്ഞങ്ങാ​ട് എ​ത്തും.

സ​ര്‍​വീ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് വേ​ണ്ടി മല​യോ​ര മേ​ഖ​ല പാസഞ്ചേഴ്സ് ​അ​സോ​സി​യേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ എം. ​വി. രാ​ജു​വും സെ​ക്ര​ട്ട​റി മ​ണ്ഡ​ലം ത​ങ്ക​ച്ച​നും രാ​ജ്യ​സ​ഭാ എം. ​പി. ജോ​ണ്‍ ബ്രി​ട്ടാ​സ് മു​ഖേ​ന ഗ​താ​ഗ​ത​മ​ന്ത്രി​ക്ക് നിവേ​ദ​നം ന​ല്‍​കി​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26465/ksrtc-service-restarted)