---
title: "മാതമംഗലത്ത് കട അടച്ച സംഭവം; പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ ലേബർ കമ്മീഷനെ ചുമതലപ്പെടുത്തി"
english_title: "labour commission"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26464/labour-commission"
published_at: "2022-02-15T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b318fb97bd_2.jpg"
keywords: []
---

# മാതമംഗലത്ത് കട അടച്ച സംഭവം; പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ ലേബർ കമ്മീഷനെ ചുമതലപ്പെടുത്തി

> **Lead Summary:** മാതമംഗലത്ത് തൊഴിൽ തർക്കത്തെ തുടർന്ന് ഹാർഡ് വെയർ കമ്പനി അടച്ചു പൂട്ടിയ സംഭവത്തിൽ വിഷയം പരിഹരിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ ഇടപെടൽ. പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി.

## Article Content

മാതമംഗലത്ത് തൊഴിൽ തർക്കത്തെ തുടർന്ന് ഹാർഡ് വെയർ കമ്പനി അടച്ചു പൂട്ടിയ സംഭവത്തിൽ വിഷയം പരിഹരിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ ഇടപെടൽ. പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി.

ഇരുവിഭാഗങ്ങളെയും വിശദമായി കേട്ട് പ്രശ്‌നം പരിഹരിക്കാനാണ് മന്ത്രി നിർദേശിച്ചത്.മാതമംഗലത്ത് തൊഴിൽ തർക്കത്തെ തുടർന്ന് കട അടച്ചു പൂട്ടിയ വിഷയിത്തിൽ ഉടൻ പരിഹാരം കാണണമെന്ന് നിരവധിയാളുകൾ ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് തൊഴിൽ മന്ത്രിയുടെ നിർണായകമായ ഇടപെടൽ. അതേസമയം തൊഴിലാളികളുടെ താൽപര്യങ്ങൾ സംരംക്ഷിക്കുന്നതിനോടൊപ്പം തന്നെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26464/labour-commission)