---
title: "പുലയൻ സമുദായ സംഘം അയ്യങ്കാളി മന്ദിരം ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Pulayan community"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/264439/pulayan-community"
published_at: "2025-01-19T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678cf20f687eb_news-card.jpg"
keywords: []
---

# പുലയൻ സമുദായ സംഘം അയ്യങ്കാളി മന്ദിരം ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **മാട്ടൂൽ: **മാട്ടൂൽനോർത്ത് പുലയൻ സമുദായ സംഘം അയ്യങ്കാളി മന്ദിരം ഒന്നാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗർ ഫെയിം വൈഗഷാജി ഉദ്ഘാടനം ചെയ്തു.

## Article Content

**മാട്ടൂൽ: **മാട്ടൂൽനോർത്ത് പുലയൻ സമുദായ സംഘം അയ്യങ്കാളി മന്ദിരം ഒന്നാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗർ ഫെയിം വൈഗഷാജി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി അഭിലാഷ് പി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട്ടി നാരായണൻ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ടി കണ്ണൻഉപഹാരസമർപ്പണം നടത്തി.മത്ത് സിനിമ സംവിധായകൻ രഞ്ജിത്ത് ലാലിനെ ചടങ്ങിൽ അനുമോദിച്ചു.

ടാർസൺ തോമസ് ,പ്രതാപ് പാടിയിൽ ,വിലാസിനി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡണ്ട് രാജീവൻ പി നന്ദിയും പറഞ്ഞു .തുടർന്ന് ഗ്രാമോത്സവം വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/264439/pulayan-community)