---
title: "ഗുണ്ടാ നിയമപ്രകാരം അറസ്റ്റു ചെയ്ത പ്രതി പ്രവേശനാനുമതി ലംഘിച്ചതിന് പോലീസ് പിടിയിലായി"
english_title: "arrested under the Gangster Act"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/264260/arrested-under-the-gangster-act"
published_at: "2025-01-18T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b740f26aa9_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ഗുണ്ടാ നിയമപ്രകാരം അറസ്റ്റു ചെയ്ത പ്രതി പ്രവേശനാനുമതി ലംഘിച്ചതിന് പോലീസ് പിടിയിലായി

> **Lead Summary:** **പഴയങ്ങാടി: **ഗുണ്ടാ നിയമപ്രകാരം അറസ്റ്റു ചെയ്ത പ്രതി പ്രവേശനാനുമതി ലംഘിച്ചതിന് പോലീസ് പിടിയിലായി. ഏഴോം ചെങ്ങൽ സ്വദേശി നസീമാസിലെ പി.വി.മുഹമ്മദ് ജിഷാനെ യാണ് ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ പിടികൂടി കേസെടുത്തത്.

## Article Content

**പഴയങ്ങാടി: **ഗുണ്ടാ നിയമപ്രകാരം അറസ്റ്റു ചെയ്ത പ്രതി പ്രവേശനാനുമതി ലംഘിച്ചതിന് പോലീസ് പിടിയിലായി. ഏഴോം ചെങ്ങൽ സ്വദേശി നസീമാസിലെ പി.വി.മുഹമ്മദ് ജിഷാനെ യാണ് ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ പിടികൂടി കേസെടുത്തത്.

റവന്യു ജില്ലയിൽ പ്രവേശനാനുമതി ഇല്ലാതെ എരിപുരത്ത് വെച്ചാണ് കെ.എൽ.എ.ജെ.4512 നമ്പർ ബൈക്കിൽ പോകവെ പോലീസ് പിടിയിലായത്. കണ്ണൂർ റേഞ്ച് ഡെപ്യൂട്ടിഇൻസ്പെക്ടർ ജനറൽഓഫ് പോലീസിൻ്റെ ഉത്തരവിലായിരുന്നു കഴിഞ്ഞ വർഷം യുവാവിനെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റു ചെയ്തിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/264260/arrested-under-the-gangster-act)