യോഗയെ കുറിച്ച് അറിയാനും പരിശീലിക്കാനുമായി ഏഴോം കുറുവാട്ടേ സി വി കുഞ്ഞിരാമൻ മാസ്റ്ററുടെ വീട്ടിൽ കുട്ടികൾ എത്തി.
വെങ്ങര മുട്ടംമാപ്പിള യുപി സ്കൂളിലെ മൂന്നാംതരത്തിലെ അറുപത്തി ഏഴോളം വിദ്യാർഥികളാണ് പഠനയാത്രയുടെ ഭാഗമായി. മാസ്റ്ററുടെ വീട്ടിലെത്തിയത്.
.ഒന്നരമണിക്കൂറോളം യോഗ പരിശീലനം യോഗയെ കുറിച്ച് ഗുണങ്ങളും എല്ലാം കുട്ടികൾക്ക് പകർന്നു നൽകി.വ്യായാമവും യോഗയും തമ്മിലുള്ള വ്യത്യാസവും ആരോഗ്യത്തിന് എന്തൊക്കെ ഗുണകരമാവും എന്നൊക്കെ കുട്ടികൾക്കും പറഞ്ഞു കൊടുത്തു .
യോഗ ആസനങ്ങളിൽ നട്ടെല്ലിനെ ചലിപ്പിക്കാനും, വളക്കാനും സഹായിക്കുന്ന ആസനങ്ങളും പഠിപ്പിച്ചു. പ്രഭാകരൻ ഡെമോൺസ്ട്രേഷൻ നടത്തി. അധ്യാപകരായ കെ വി സുമേഷ്, കെ പി സുജ, ഇ വി നിഷ , അനഘ എന്നിവരും രക്ഷിതാക്കളും, ഒപ്പമുണ്ടായി....
yoga