---
title: "ആന്തൂർ നഗരസഭ ഹരിത ഓഫീസ് പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി."
english_title: "andhoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263864/andhoor"
published_at: "2025-01-16T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678901583461e_schooool-avadhi.jpg"
keywords: []
---

# ആന്തൂർ നഗരസഭ ഹരിത ഓഫീസ് പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

> **Lead Summary:** ധർമ്മശാല:ആന്തൂർ നഗരസഭ ഹരിത ഓഫീസ് പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

## Article Content

ധർമ്മശാല:ആന്തൂർ നഗരസഭ ഹരിത ഓഫീസ് പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

കൽക്കോ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

നഗരസഭ പരിധിയിലുള്ള സർക്കാർ ഓഫീസുകൾ, സഹകരണ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, ഗ്രന്ഥാലയങ്ങൾ, ടൂറിസ്റ്റു കേന്ദ്രങ്ങളായ വിസ്മയ പാർക്ക്, സ്നേക്ക് പാർക്ക് എന്നിവയാണ് ഹരിത ചടങ്ങൾ പാലിച്ച് സാക്ഷ്യപത്രങ്ങൾക്ക് അർഹരായത്.

ചടങ്ങിൽ വൈസ് ചെയർപേർസൺ വി. സതീദേവി അധ്യക്ഷം വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം. ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

സെക്രട്ടറി പി.എൻ അനീഷ് സ്വാഗതവും ക്ലീൻ സിറ്റി മാനേജർ അജിത് ടി. നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263864/andhoor)