---
title: "ആന്തൂർ നഗരസഭ ജനകീയാസൂത്രണം 2025-26 ൻ്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "Andoor Municipal Corporation organized a development seminar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263366/andoor-municipal-corporation-organized-a-development-seminar"
published_at: "2025-01-14T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6786481a57748_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ ജനകീയാസൂത്രണം 2025-26 ൻ്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** ധർമ്മശാല: ആന്തൂർ നഗരസഭ ജനകീയാസൂത്രണം 2025-26 ൻ്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കെ.വി. സുമേഷ് എം.എൽ.എ ഉൽഘാടനം ചെയ്തു.

## Article Content

ധർമ്മശാല: ആന്തൂർ നഗരസഭ ജനകീയാസൂത്രണം 2025-26 ൻ്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കെ.വി. സുമേഷ് എം.എൽ.എ ഉൽഘാടനം ചെയ്തു.

നഗരസഭ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ച പരിപാടിക്ക് സെക്രട്ടറി പി.എൻ അനീഷ് സ്വാഗതവും ആർ.പി എ രാധാ കൃഷ്ണൻ നന്ദിയും പറഞ്ഞു.

വൈസ് ചെയർ പേഴ്സൺ വി. സതീദേവി വികസന കാഴ്ചപ്പാടും സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ കരട് പദ്ധതി അവതരണവും നടത്തി.തുടർന്ന് വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ പദ്ധതി വിശദമായി ചർച്ച ചെയ്യുകയും നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ഗംഗാധരൻ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, സി.ഡി.എസ് ചെയർ പേഴ്സൺ, ആസൂത്രണ സമിതി വൈസ് ചെയർമാൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

ചർച്ച ക്രോഡീകരണത്തോടെ സെമിനാർ അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263366/andoor-municipal-corporation-organized-a-development-seminar)