കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥി ഭവത് മാനവിന്റെ ആത്മഹത്യയിൽ നീതിയുക്തമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി. പ്രതിനിധിസംഘം ഇന്ന് ഭവത് മാനവിന്റെ വീട് സന്ദർശിക്കുകയും കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുകയും തുടർ നടപടികൾക്ക് എല്ലാവിധപിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
അതേ തുടർന്ന് സ്ക്കൂൾ പ്രിൻസിപ്പാളിനെ കാണുകയും എത്രയും പെട്ടെന്ന് പി.ടി.എ. മീറ്ററിംഗും സർവകക്ഷി യോഗവും ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് പ്രതിനിധിസംഘം മയ്യിൽ പോലീസ് സ്റ്റേഷനിൽ ചെന്ന് എത്രയും പെട്ടെന്ന് നീതിയുക്തമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ഉടനേ തന്നേ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് സി.ഐ. പ്രതിനിധി സംഘത്തിന് ഉറപ്പ് നല്കുകയും ചെയ്തു. പ്രതിനിധി സംഘത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ ജനറൽ സെക്രട്ടറി ദേവരാജൻ പി.വി., മുൻ മെംബർ കെ.പി.ചന്ദ്രഭാനു എ. സഹജൻ, വേണുഗോപാൽ പി.വി. എന്നിവരുണ്ടായിരുന്നു.
BJP