---
title: "അശാസ്ത്രീയ മാലിന്യ സംസ്കരണവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ശേഖരിച്ചു വെച്ചതിനും വൻ തുക പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ്"
english_title: "District Enforcement Squad imposes huge fine "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263124/district-enforcement-squad-imposes-huge-fine"
published_at: "2025-01-13T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67851ea07cf00_news-card.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്കരണവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ശേഖരിച്ചു വെച്ചതിനും വൻ തുക പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ്

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടുവിൽ ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ശേഖരിച്ചു വെച്ചതിനും 3 കേസുകളിലായി 30000 രൂപ പിഴ ചുമത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടുവിൽ ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ശേഖരിച്ചു വെച്ചതിനും 3 കേസുകളിലായി 30000 രൂപ പിഴ ചുമത്തി.

മാലിന്യങ്ങൾ തരം തിരിക്കാതെ കെട്ടിടത്തിനു പുറകിൽ ചെങ്കൽ കൊണ്ട് നിർമ്മിച്ച കുഴിയിൽ തള്ളിയതിനും പരിസര പ്രദേശങ്ങളിൽകൂട്ടി ഇട്ടതിനും നടുവിൽ ടൗണിൽ സ്ഥിതി ചെയ്യുന്ന കന്നാല്ലിൽ കോംപ്ലക്സിന് സ്‌ക്വാഡ് 10000 രൂപ പിഴ ചുമത്തി. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് പ്രദേശത്ത് തള്ളിയത്.

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംഭരിച്ചു വെച്ചതിന് 2 സ്ഥാപനങ്ങൾക്കും 10000 രൂപ വീതം രൂപ പിഴ ചുമത്തി.നടുവിൽ ടൗണിൽ പ്രവർത്തിച്ചു വരുന്ന എ. ആർ സൂപ്പർ മാർക്കറ്റ്, ഗാലക്സി സൂപ്പർ മാർട്ട് എന്നീ സ്ഥാപനത്തിൽ നിന്നുമാണ് നിരോധിത പ്ലാസ്റ്റിക് ഗാർബജ് ബാഗുകൾ, ക്യാരി ബാഗുകൾ, പേപ്പർ പ്ലേറ്റ്, പേപ്പർ വാഴയില തുടങ്ങിയ വസ്തുക്കൾ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത നിരോധിത ഒറ്റ തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നടുവിൽ ഗ്രാമപഞ്ചായത്തിനു കൈമാറുകയും തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശവും നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ,നടുവിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് സുനിൽ കുമാർ എ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263124/district-enforcement-squad-imposes-huge-fine)