തളിപ്പറമ്പ് ഉണ്ടപ്പറമ്പിൽ നടക്കുന്ന കരീബിയൻസ് എസ് എഫ് എ അഖിലേന്ത്യ സെവൻസിൽ ഇന്ന് ലോകപ്രസിദ്ധനായ ക്രിസ്ത്യാനോ റൊണാൾഡോ എന്ന പേരിൽ ഇന്ത്യൻ സെവൻസിൽ വാഴ്ത്തപ്പെടുന്ന, ഫ്രീകിക്ക് രാജകുമാരൻ ആശിഫ് ഉസ്മാൻ കിഴിശ്ശേരി കെ ഡി എസിനു വേണ്ടി മത്സരത്തിനിറങ്ങും.
പ്രതിരോധം തീർക്കാൻ സിനാൻ കുപ്പവും. എതിരാളികളായി താളിക്കാവും കെഎഫ്സിയും കളത്തിൽ ഇറങ്ങുന്നതോടെ ആവേശകരമായ മത്സരത്തിന് സാക്ഷിയാകും. ഇന്നലെ രാത്രി നീലേശ്വരത്ത് നടന്ന കോസ്മോസ് ട്രോഫി മത്സരത്തിൽ ലിൻഷേ മണ്ണാർക്കാടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കിയവരാണ് കിഴിശ്ശേരി.
KDSFC Kizhissery