---
title: "സംസ്ഥാനതല സ്ക്കൂൾ കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ.വി.യെ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു"
english_title: "Sanusha E.V"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262976/sanusha-ev"
published_at: "2025-01-13T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67848e38016ea_news-card.jpg"
keywords: []
---

# സംസ്ഥാനതല സ്ക്കൂൾ കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ.വി.യെ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു

> **Lead Summary:** സംസ്ഥാനതല സ്ക്കൂൾ കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ.വി.യെ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. ഈശാനമംഗലം സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിന് ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു.

## Article Content

സംസ്ഥാനതല സ്ക്കൂൾ കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ.വി.യെ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. ഈശാനമംഗലം സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിന് ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു.

വാർഡ് മെംബർ വി.വി.ഗീത സനൂഷയ്ക്ക് സ്നേഹോപഹാരം നല്കി. പഞ്ചായത്ത് കമ്മറ്റിനല്കുന്ന ക്യാഷ് അവാർഡ് ഇ.പി. ഗോപാലകൃഷ്ണൻ സനുഷയ്ക്ക് കൈമാറി. മുൻ വാർഡ് മെംബർ കെ.പി. ചന്ദ്രഭാനു , പി.വി.വേണുഗോപാൽ, ചന്ദ്രികാവാര്യർഎന്നിവർ അനുമോദന ഭാഷണം നടത്തി. ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. സ്വാഗതവും പ്രതീപൻ ടി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262976/sanusha-ev)