---
title: "വാഹന പരിശോധനയ്ക്കിടെ എം ഡി എം എയുമായി യുവാവ് പിടിയിലായി"
english_title: "A young man was caught with MDMA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262469/a-young-man-was-caught-with-mdma"
published_at: "2025-01-10T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67810149a33af_news-card.jpg"
keywords: []
---

# വാഹന പരിശോധനയ്ക്കിടെ എം ഡി എം എയുമായി യുവാവ് പിടിയിലായി

> **Lead Summary:** **ഇരിട്ടി:** കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ചേലോറ വളയനാട് കക്കുന്നുമ്മൽ വീട്ടിൽ കെ റഹീസിനെ 20.46 ഗ്രാം എം ഡി എം എയുമായി പിടികൂടി. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

## Article Content

**ഇരിട്ടി:** കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ചേലോറ വളയനാട് കക്കുന്നുമ്മൽ വീട്ടിൽ കെ റഹീസിനെ 20.46 ഗ്രാം എം ഡി എം എയുമായി പിടികൂടി. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ പി ലത്തീഫ്, കെ ശശികുമാർ, പ്രിവന്റീവ് ഓഫീസർ സി എം ജെയിംസ്, പി ശ്രീനാഥ്, സിവിൽ ഓഫീസർമാരായ എൻ സി വിഷ്ണു, എ കെ റിജു, എം സുബിൻ, ധനുസ് പൊന്നമ്പത്ത്, ശ്രേയ മുരളി, പി എ ജോജൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262469/a-young-man-was-caught-with-mdma)