---
title: "ആന്തൂർ നഗരസഭ നൂറുദിന കർമ്മ പദ്ധതി: മെൻസ്‌ട്രുവൽ കപ്പ്‌ വിതരണവും അവബോധ ക്ലാസും സംഘടിപ്പിച്ചു"
english_title: "Menstrual cup distribution and awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262466/menstrual-cup-distribution-and-awareness-class"
published_at: "2025-01-10T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780fff3808ce_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ നൂറുദിന കർമ്മ പദ്ധതി: മെൻസ്‌ട്രുവൽ കപ്പ്‌ വിതരണവും അവബോധ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** ധർമ്മശാല: ആന്തൂർ നഗരസഭ ക്ഷയരോഗ മുക്ത നഗരസഭ 100 ദിന കർമ്മ പദ്ധതി നഗര സഭാ തല ഉൽഘാടനം, വാർഷിക പദ്ധതി 2024-25 ൻ്റെ ഭാഗമായി മെൻസ്ട്രൽ കപ്പ് വിതരണം, അവബോധ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

## Article Content

ധർമ്മശാല: ആന്തൂർ നഗരസഭ ക്ഷയരോഗ മുക്ത നഗരസഭ 100 ദിന കർമ്മ പദ്ധതി നഗര സഭാ തല ഉൽഘാടനം, വാർഷിക പദ്ധതി 2024-25 ൻ്റെ ഭാഗമായി മെൻസ്ട്രൽ കപ്പ് വിതരണം, അവബോധ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

കൽകോ ഹാളിൽ നടന്ന പരിപാടികൾ സ്ഥിരം സമിതി അധ്യക്ഷൻ കെ. വി. പ്രേമരാജൻ്റെ അധ്യക്ഷതയിൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം നിർവ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ എം. ആമിന, ഡോ. നീരജ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

ഡോ. ഹൃദ്യ സ്വാഗതമാശംസിച്ചു. ഡോ. ജസ്ന, ഡോ. ഭാവന എന്നിവർ ക്ലാസുകൾ നയിച്ചു.മൊറാഴ ഫിഷറീസ് കുടുംബാരോഗ്യ കേന്ദ്രം,പറശ്ശിനിക്കടവ് കമ്യൂണിറ്റി കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്ലാസും പരിപാടികളും സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262466/menstrual-cup-distribution-and-awareness-class)