---
title: "പഠനത്തോടൊപ്പം നാടിന് വെളിച്ചമേകാൻ എം ആർ യു പി സ്കൂൾതൊഴിൽ നൈപുണ്യ പരിശീലനം"
english_title: "MRUP school employment skills training"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262462/mrup-school-employment-skills-training"
published_at: "2025-01-10T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780fba55359d_news-card.jpg"
keywords: []
---

# പഠനത്തോടൊപ്പം നാടിന് വെളിച്ചമേകാൻ എം ആർ യു പി സ്കൂൾതൊഴിൽ നൈപുണ്യ പരിശീലനം

> **Lead Summary:** **മാട്ടൂൽ : **എം. ആർ. യൂ . പി സ്കൂൾ മാട്ടൂൽ - കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിൽ പരിസ്ഥിതി വിദ്യാഭ്യാസ പ്രോജെക്ടിന്റെ ഭാഗമായി എൽ. ഇ. ഡി ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. 65ൽ പരം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രമുഖ എൽ ഇ ഡി നിർമ്മാണ ട്രെയിനറും കെ. എസ്. ഇ. ബി എഞ്ചിനിയറുമായ സാബിർ. പി ക്ലാസ്സിന് നേതൃത്വം നൽകി.

## Article Content

**മാട്ടൂൽ : **എം. ആർ. യൂ . പി സ്കൂൾ മാട്ടൂൽ - കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിൽ പരിസ്ഥിതി വിദ്യാഭ്യാസ പ്രോജെക്ടിന്റെ ഭാഗമായി എൽ. ഇ. ഡി ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. 65ൽ പരം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രമുഖ എൽ ഇ ഡി നിർമ്മാണ ട്രെയിനറും കെ. എസ്. ഇ. ബി എഞ്ചിനിയറുമായ സാബിർ. പി ക്ലാസ്സിന് നേതൃത്വം നൽകി.

എസ് ആർ ജി കൺവീനർ എ. വി ജയശ്രീ ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് സി. സാജിത ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ബിന്ദു. പി, ഹനീഫ്. പി, സജീഷ്.ടി, നീന. എം എന്നിവർ ആശംസകൾ നേർന്നു. നിഷാദ്. കെ സ്വാഗതവും അനീസ കെ. എം നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262462/mrup-school-employment-skills-training)