---
title: "വാഹന പുകപരിശോധന: ജയിച്ചില്ലെങ്കിൽ ഇൻഷ്വറൻസ് പരിരക്ഷ നഷ്ടമാകും, പിടിക്കപ്പെട്ടാൽ 1500 രൂപ പിഴ"
english_title: "Vehicle Smog Test"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262372/vehicle-smog-test"
published_at: "2025-01-10T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780b02a58303_Untitled-2-web.jpg"
keywords: []
---

# വാഹന പുകപരിശോധന: ജയിച്ചില്ലെങ്കിൽ ഇൻഷ്വറൻസ് പരിരക്ഷ നഷ്ടമാകും, പിടിക്കപ്പെട്ടാൽ 1500 രൂപ പിഴ

> **Lead Summary:** **കോഴിക്കോട്: **വാഹന പുകപരിശോധന കൂടുതൽ കൃത്യമായതോടെ ആദ്യ ഘട്ടത്തിൽ വിജയിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയുന്നു. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോൾ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച കഴിഞ്ഞ മാർച്ച് മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 91 ശതമാനം വാഹനങ്ങളാണ് വിജയിച്ചത്. 9 ശതമാനം പരാജയപ്പെട്ടു. പു​തി​യ​ ​രീ​തി​യി​ൽ​ 4,14,64450​ ​വാ​ഹ​ന​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ 15,82388​ ​എ​ണ്ണം​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ 3,98,82062​ ​എ​ണ്ണം​ ​പാ​സാ​യി.​ ​ന​വം​ബ​റി​ൽ​ 8,69,865​ ​വാ​ഹ​ന​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച​തി​ൽ​ 72,428​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​പ​രാ​ജ​യ​പ്പെ​ട്ട​ത്.

## Article Content

**കോഴിക്കോട്: **വാഹന പുകപരിശോധന കൂടുതൽ കൃത്യമായതോടെ ആദ്യ ഘട്ടത്തിൽ വിജയിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയുന്നു. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോൾ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച കഴിഞ്ഞ മാർച്ച് മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 91 ശതമാനം വാഹനങ്ങളാണ് വിജയിച്ചത്. 9 ശതമാനം പരാജയപ്പെട്ടു. പു​തി​യ​ ​രീ​തി​യി​ൽ​ 4,14,64450​ ​വാ​ഹ​ന​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ 15,82388​ ​എ​ണ്ണം​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ 3,98,82062​ ​എ​ണ്ണം​ ​പാ​സാ​യി.​ ​ന​വം​ബ​റി​ൽ​ 8,69,865​ ​വാ​ഹ​ന​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച​തി​ൽ​ 72,428​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​പ​രാ​ജ​യ​പ്പെ​ട്ട​ത്.

പരിവാഹൻ വെബ്സെെറ്റ് വഴി പരിശോധനയുടെ കൃത്യത വർദ്ധിച്ചതാണ് പല വാഹനങ്ങളും പരിശോധനയിൽ പരാജയപ്പെടാൻ കാരണം. നേരത്തെ പരിശോധനാകേന്ദ്രത്തിലെത്തുന്ന 99 ശതമാനം വാഹനങ്ങളും വിജയിച്ചിരുന്നു പരാജയപ്പെടുന്ന വാഹനങ്ങൾ സാങ്കേതിക തകരാറുകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കിയാണ് വിജയിക്കുന്നത്. കൃത്യമല്ലാതെ പരിശോധന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് കർശന നടപടി സ്വീകരിക്കുന്നുണ്ട്. 2021ലാണ് പുക പരിശോധന ഓൺലൈനിലേക്ക് മാറ്റിയത്. എന്നാൽ പലയിടത്തും വാഹനം ഹാജരാക്കുക പോലും ചെയ്യാതെ പരിശോധന വിജയിക്കുന്ന സ്ഥിതിയായിരുന്നു. തുടർന്ന്, 2024ൽ കർശന നിബന്ധനകളോടെ പരിവാഹൻ മുഖാന്തരം പരിശോധിക്കണമെന്ന് കേന്ദ്രം തീരുമാനമെടുക്കുകയായിരുന്നു.

നിശ്ചിത കാലയളവിൽ സർവീസ് ചെയ്യാത്തവരാണ് പുക പരിശോധനയിൽ കുടുങ്ങി വാഹനം നിരത്തിലിറക്കാൻ കഴിയാതെ വലയുന്നത് ഇതിൽ കൂടുതലും ഇരുചക്രവാഹനക്കാരാണ്. കാർബറേറ്ററുള്ള വാഹനങ്ങളാണ് പരാജയപ്പെടുന്നത്. ഇന്ധനജ്വലനത്തിൽ പോരായ്മയുള്ള വാഹനങ്ങൾ പുക പരിശോധനയിൽ പരാജയപ്പെടും. എയർഫിൽട്ടർ, സ്പാർക്ക് പ്ലഗ് എന്നിവയുടെ തകരാറും തടസമാകുന്നുണ്ട്. ഇവ കൃത്യമായ ഇടവേളകളിൽ മാറാതിരിക്കുമ്പോഴും, കാർബറേറ്ററിൽ അടവുണ്ടാകുമ്പോഴും മലിനീകരണത്തോത് കൂടും. പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടുമെത്തിച്ചാൽ മാത്രമാണ് പുകപരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കുക. പാസായില്ലെങ്കിൽ ഇൻഷ്വറൻസ് പരിരക്ഷ നഷ്ടമാകും. സർട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ 1500 രൂപ പിഴ നൽകേണ്ടിവരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262372/vehicle-smog-test)