---
title: "കണ്ണൂരില്‍ ക്രിമിനലുകൾ പിടി മുറുക്കുന്നു; മനുഷ്യ ജീവന് മൃഗത്തിന്റെവില പോലുമില്ലാത്ത അവസ്ഥ : അഡ്വ .അബ്ദുൽകരീം ചേലേരി"
english_title: "abdul kareem cheleri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26231/abdul-kareem-cheleri"
published_at: "2022-02-13T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620913c58f2c0_2.jpg"
keywords: []
---

# കണ്ണൂരില്‍ ക്രിമിനലുകൾ പിടി മുറുക്കുന്നു; മനുഷ്യ ജീവന് മൃഗത്തിന്റെവില പോലുമില്ലാത്ത അവസ്ഥ : അഡ്വ .അബ്ദുൽകരീം ചേലേരി

> **Lead Summary:** **കണ്ണൂര്‍:**കണ്ണൂരിൽ ക്രിമിനലുകളും മയക്കുമരുന്ന് മാഫിയയും പിടി മുറുക്കുകയാണെന്നും മനുഷ്യജീവന് മൃഗത്തിന്റെ വില പോലുമില്ലാത്തഅവസ്ഥയാണിപ്പോൾ കണ്ണൂരിലെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ:അബ്ദുൽ കരീം ചേലേരി ബോംബും കത്തിയുമായി ഗുണ്ടകളും മറ്റും നഗരത്തിലും പരിസര പ്രദേശങ്ങളിലും വിലസുകയാണ്.

## Article Content

**കണ്ണൂര്‍:**കണ്ണൂരിൽ ക്രിമിനലുകളും മയക്കുമരുന്ന് മാഫിയയും പിടി മുറുക്കുകയാണെന്നും മനുഷ്യജീവന് മൃഗത്തിന്റെ വില പോലുമില്ലാത്തഅവസ്ഥയാണിപ്പോൾ കണ്ണൂരിലെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ:അബ്ദുൽ കരീം ചേലേരി ബോംബും കത്തിയുമായി ഗുണ്ടകളും മറ്റും നഗരത്തിലും പരിസര പ്രദേശങ്ങളിലും വിലസുകയാണ്.

ഇത് തടയേണ്ടപോലീസാകട്ടെതീര്‍ത്തും നിഷ്‌ക്രിയരാണ്. തോട്ടടയില്‍ പട്ടാപ്പകലാണ് ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കണ്ണൂർ ആയിക്കരയിൽ നിസ്സാര പ്രശ്നത്തിന്റെ പേരിൽ ഹോട്ടലുടമായ ഒരു ചെറുപ്പക്കാരൻ ലഹരിമാഫിയയുടെ കത്തിക്കിരയായത്.

ഒരു കല്യാണ വീട്ടിലെ നിസ്സാര പ്രശ്നമാണ് തോട്ടടയിലെ യുവാവിന്റെ തലതകർക്കുന്ന വിധത്തിലുള്ള ബോംബേറ് മൂലമുള്ള കൊലപാതകത്തി'ന് കാരണമെന്നാണ് പറഞ്ഞുകേൾക്കുന്നത്. പകല്‍വെളിച്ചത്തിലും ബോംബുകളും മറ്റ് മാരകായുധങ്ങളുമായി തേര്‍വാഴ്ച നടത്താന്‍ ക്രിമിനലുകൾക്ക് ധൈര്യം നൽകുന്നത് ഇവിടുത്തെ പോലീസിന്റെ പിടിപ്പുകേടാണ്.

തോട്ടടയില്‍ യുവാവ് ബോംബേറില്‍ കൊല്ലപ്പെട്ടിട്ടും അവിടെ പോലീസെത്താൻ വൈകിയെന്നാണ് നാട്ടുകാർ പറയുന്നത്. ഹെൽമെറ്റില്ലാത്തതിന്റെ പേരിൽ ബൈക്ക് യാത്രക്കാരെ പിടിക്കാന്‍ കാണിക്കുന്ന ഉത്സാഹമെങ്കിലും നിയമപാലകർ ക്രിമിനലുകളെ കൈകാര്യം ചെയ്യാനും കാണിക്കണം.

തോട്ടടയില്‍ യുവാവ്കൊല്ലപ്പെടാനിടയായ സംഭവത്തിലെ മുഴുവന്‍ പ്രതികളെയുംഉടൻഅറസ്റ്റ്ചെയ്യണമെന്നും,ഇവർക്ക്ബോംബ്നൽകിയവരെകണ്ടെത്തി മാതൃകാപരമായ ശിക്ഷാ നടപടികൾക്ക് വിധേയമാക്കണമെന്നും അബ്ദുൽകരീം ചേലേരി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26231/abdul-kareem-cheleri)