---
title: "വെള്ളമെടുക്കുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണ യുവതിയെ തളിപ്പറമ്പ് അഗ്നി-രക്ഷാ സേന രക്ഷപ്പെടുത്തി"
english_title: "rescued a young woman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262305/rescued-a-young-woman"
published_at: "2025-01-09T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677ff7330d751_Untitled-2-web.jpg"
keywords: []
---

# വെള്ളമെടുക്കുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണ യുവതിയെ തളിപ്പറമ്പ് അഗ്നി-രക്ഷാ സേന രക്ഷപ്പെടുത്തി

> **Lead Summary:** വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണ യുവതിയെ തളിപ്പറമ്പ് അഗ്നി-രക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.ധർമ്മശാല നിഫ്റ്റിനു സമീപം താമസിക്കുന്ന 27 കാരിയെ യാണ് സേന സാഹസികമായി രക്ഷപ്പെടുത്തിയത്.

## Article Content

വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണ യുവതിയെ തളിപ്പറമ്പ് അഗ്നി-രക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.ധർമ്മശാല നിഫ്റ്റിനു സമീപം താമസിക്കുന്ന 27 കാരിയെ യാണ് സേന സാഹസികമായി രക്ഷപ്പെടുത്തിയത്.

സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്തെത്തുമ്പോൾ യുവതി കയറിൽ പിടിച്ച് തൂങ്ങി നിൽക്കുകയായിരുന്നു. ഉടൻ തന്നെ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ പി.വി. ലിഗേഷ് കിണറിലിറങ്ങി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ യുവതിയെ കരക്ക് കയറ്റി രക്ഷപ്പെടുത്തി.

25 കോൽ താഴ്ചയുള്ള കിണറിൽ ആറ് കോലോളം വെള്ളമുണ്ടായിരുന്നു.ജീവനക്കാരായ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ എം.ബി.സുനിൽ കുമാർ, ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ, രജീഷ് കുമാർ.ടി.വി, അഭിനവ്.എസ്, ഹോം ഗാർഡ് ജയൻ.വി, അനൂപ് എ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262305/rescued-a-young-woman)