---
title: "'ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും'- അസദുദ്ദീന്‍ ഒവൈസി"
english_title: "asadudheeen ovaisi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26212/asadudheeen-ovaisi"
published_at: "2022-02-13T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208df90dbcef_2.jpg"
keywords: []
---

# 'ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും'- അസദുദ്ദീന്‍ ഒവൈസി

> **Lead Summary:** **ന്യൂഡല്‍ഹി: **ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി. തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വച്ചോളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയില്‍ ഹിജാബ് വിവാദം പുകയുന്നതിനിടെയാണ് ഒവൈസിയുടെ പ്രതികരണം.

## Article Content

**ന്യൂഡല്‍ഹി: **ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി. തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വച്ചോളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയില്‍ ഹിജാബ് വിവാദം പുകയുന്നതിനിടെയാണ് ഒവൈസിയുടെ പ്രതികരണം.

ജില്ലാ കലക്ടറും മജിസ്ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകും. ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയുമാകും. അത് കാണാന്‍ ഒരു പക്ഷേ ഞാന്‍ ജീവനോടെ ഉണ്ടാകില്ല. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ'- ഒവൈസി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26212/asadudheeen-ovaisi)